496 പേർക്ക്​ കോവിഡ്​; 486 സമ്പർക്കം

ആലപ്പുഴ: ജില്ലയിൽ 496 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 486 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. ഒരാൾ അന്തർ സംസ്ഥാനത്തുനിന്ന്​ എത്തിയതാണ്. എട്ടുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യപ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 623 പേരുടെ പരിശോധനഫലം നെഗറ്റിവാണ്​. ആകെ 32,995 പേർ രോഗമുക്തരായി. 8521 പേർ ചികിത്സയിലുണ്ട്​. കണ്ടെയ്​​ൻമൻെറ്​ സോണിൽനിന്ന്​ മണ്ണഞ്ചേരി വാർഡ്​ ഒന്ന്​ ഒഴിവാക്കി. സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിയമനം നീട്ടി ആലപ്പുഴ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കുന്നതി​ൻെറ ഭാഗമായി സെക്ടറൽ മജിസ്ട്രേറ്റുമാരുടെ നിയമനം നീട്ടി കലക്​ടർ ഉത്തരവിട്ടു. ഇതുപ്രകാരം ഇനിയൊരു അറിയിപ്പ്​ ഉണ്ടാകുന്നതുവരെ സെക്ടറൽ മജിസ്ട്രേറ്റുമാർ അതത് പ്രവർത്തനമേഖലകളിൽ തുടരണം. ദിനംപ്രതിയുള്ള പ്രവർത്തന റിപ്പോർട്ട് വൈകീട്ട്​ ആറിനു മുമ്പ്​ covid19jagratha.kerala.nic.in സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.