286 പേർക്ക് കോവിഡ്; ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്ക്​

227 പേർക്ക് സമ്പർക്കത്തിലൂടെ ആലപ്പുഴ: ജില്ലയിൽ വെള്ളിയാഴ്​ച 286 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ പ്രതിദിന രോഗികളുടെ എണ്ണത്തിൽ റെക്കോഡ്​ ആണിത്​. 227 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചിങ്ങോലി സ്വദേശിയുടെ രോഗ ഉറവിടം വ്യക്തമല്ല. 19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഗൾഫ്​ രാജ്യങ്ങൾക്ക്​ പുറമെ റഷ്യയിൽനിന്ന്​ വന്ന കണ്ടല്ലൂർ സ്വദേശി രോഗം ബാധിച്ചവരിൽപെടുന്നു. മഹാരാഷ്​ട്ര, കർണാടക, തമിഴ്നാട്​ സംസ്ഥാനങ്ങൾക്ക്​ പുറമെ ജമ്മു കശ്മീരിൽനിന്നെത്തിയ പട്ടണക്കാട് സ്വദേശിയും രോഗബാധിതനാണ്​. വെള്ളിയാഴ്​ച 150 പേരുടെ പരിശോധനാഫലം നെഗറ്റിവായി. ആകെ 3043 പേർ ഇതിനകം രോഗമുക്തരായി. 2310 പേർ ചികിത്സയിൽ തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.