പുഞ്ചകൃഷി: നെല്ലി​െൻറ കുടിശ്ശിക 98 കോടി

പുഞ്ചകൃഷി: നെല്ലി​ൻെറ കുടിശ്ശിക 98 കോടി P2 LEAD -അവസാനഘട്ടത്തിൽ നെല്ല്​ കൊടുത്ത കർഷകർക്കാണ്​ വില ലഭിക്കാത്തത്​ കുട്ടനാട്: പുഞ്ചകൃഷിയിൽ മേയിൽ നെല്ല​്​ കൊടുത്ത കർഷകരുടെ അക്കൗണ്ടുകളിൽ നെല്ലുവില ഇതുവരെ എത്തിയില്ല. അവസാനഘട്ടത്തിൽ കൊയ്ത്തുനടത്തിയ അപ്പർ കുട്ടനാട് മേഖലകളിലും കരിനിലങ്ങളിലുമാണ് ഇതുവ​െ​ര ലഭിക്കാത്തത്. ജില്ലയിൽ കൃഷിയുള്ള ആറു താലൂക്കുകളിലായി 98 കോടി രൂപ കുടിശ്ശികയാണ്​. കുട്ടനാടൻ മേഖലയിൽ 75 ശതമാത്തോളം തുക വിതരണം ചെയ്തു. പുഞ്ചക്ക്​ പഴയ വിലയായ 27.48 രൂപയാണ് കിലോക്ക്​ കർഷകന് ലഭിക്കുക. ഒന്നര ലക്ഷം ടൺ നെല്ലാണ് ആകെ സംഭരിച്ചത്. ഇതിനി​െട, ജില്ലയിൽ രണ്ടാംകൃഷിയുടെ വിത 7000 ഹെക്ടർ പിന്നിട്ടു. നിലവിൽ 90 ശതമാനം വിത പൂർത്തിയായതായാണ് കൃഷിവകുപ്പ് വിലയിരുത്തുന്നത്. പരമാവധി 7600 ഹെക്ടർ പ്രതീക്ഷിക്കുന്നു. മുൻ വർഷങ്ങളിൽ ശരാശരി 10,000 ഹെക്ടറിലാണ് രണ്ടാം കൃഷിയിറക്കിയത്. എന്നാൽ, പ്രളയശേഷം 6000 ഹെക്ടറിന് മുകളിലേക്ക് കൊയ്ത്ത് നടത്താൻ കഴിഞ്ഞിട്ടില്ല. ജൂലൈ-ആഗസ്​റ്റ്​ മാസങ്ങളിലെ മഴയിൽ ബണ്ട് തകർന്നുള്ള കൃഷിനാശം വിളനശിക്കാൻ കാരണമായി. ഇത്തവണ മേയിലെ അപ്രതീക്ഷിത മഴയിൽ പുഞ്ച കൊയ്ത്ത് നടത്തിയ ചില പാടശേഖരങ്ങൾ രണ്ടാം കൃഷിയിൽനിന്ന്​ പിന്നോട്ടുപോയത് കൃഷി കുറയാൻ കാരണമായി. രണ്ടാം കൃഷിയുടെ 75 ശതമാനവും കുട്ടനാട്ടിലെ ചമ്പക്കുളം, രാമങ്കരി കൃഷി അസി. ഡയറക്ടർ പരിധിയിലെ മേഖലകളിലാണ്. രണ്ടാം കൃഷിയുടെ വിതക്ക്​ ആദ്യമെത്തിയ വിത്ത് വളരെ മോശമായിരുന്നെന്ന് കർഷകർ പറയുന്നു. ഇതുമൂലം വിത ഒന്നര ആഴ്ച വൈകി. കിളിർപ്പ് 40 ശതമാനംപോലുമുണ്ടായില്ല. 100 വിത്തിടുമ്പോൾ ശരാശരി 60 എണ്ണം കിളിർക്കുന്നത് കണക്കിലെടുത്താണ് ഗുണമേന്മ നിശ്ചയിക്കുന്നത്. കേരള സ്​​റ്റേറ്റ്​ സീഡ് ഡെവലപ്‌മൻെറ്​ അതോറിറ്റിയിൽനിന്നാണ്​ (കെ.എസ്.എസ്.ഡി.എ.) വിത്തെത്തിയത്. കഴിഞ്ഞ നവംബർ-ഡിസംബർ മാസങ്ങളിൽ സംഭരിച്ച വിത്താണ്​ പാക്കറ്റിലുണ്ടായിരുന്നത്. പിന്നീട് പുതിയ വിത്ത് എത്തിച്ച പാടശേഖരങ്ങളിൽ പലതും വിത പൂർത്തിയായിട്ട് രണ്ടാഴ്ച പിന്നിടുന്നതേയുള്ളൂ. വെള്ളപ്പൊക്കഭീഷണി മാറിനിന്നാൽ കൊയ്‌തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. ഇതിനിടെയാണ് സബ്‌സിഡി വിഷയത്തിൽ ആശങ്കയുണ്ടായത്. കെ.എസ്.എസ്.ഡി.എ നൽകുന്ന വിത്ത് ഉപയോഗിക്കുന്നവർക്ക് മാത്രമേ സബ്‌സിഡി ലഭിക്കൂ എന്ന തരത്തിൽ ചില ഉദ്യോഗസ്ഥർ പാടശേഖരങ്ങൾക്ക് നിർദേശം നൽകിയതായി പരാതികളുണ്ടായി. എന്നാൽ, ഇത്തരത്തിൽ നിർദേശമില്ലെന്നും കർഷകർ ഏത് വിത്തുപയോഗിച്ചാലും ആനുകൂല്യം മുടങ്ങില്ലെന്നും കൃഷി വകുപ്പ് ഡയറക്ടർ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. നാഷനൽ സീഡ് കോർപറേഷ​ൻെറടയക്കം സ്വന്തമായി വികസിപ്പിച്ച വിത്തുകൾ വരെ കർഷകർ ഉപയോഗിക്കുന്നുണ്ട്. 1.24 രൂപ കിലോക്ക്​ കൂടുമെന്നത് ആശ്വാസമാണ്. രണ്ടാം കൃഷി മുതൽ സംഭരിക്കുന്ന നെല്ലിന് കിലോക്ക്​ 28.72 രൂപ നിരക്കിൽ കർഷകന് ലഭിക്കും. ഒരു ഹെക്ടറിന് ശരാശരി 5000 രൂപ അധികം പ്രതീക്ഷിക്കാം. പുതുക്കിയ വിലയിൽ 19.40 രൂപ കേന്ദ്രവിഹിതവും, 9.32 രൂപ സംസ്ഥാന വിഹിതവുമാണ്. box താലൂക്ക് അടിസ്ഥാനത്തിൽ ലഭിക്കാനുള്ള തുക 1. അമ്പലപ്പുഴ -17 കോടി 2. ചെങ്ങന്നൂർ -എട്ട് കോടി 3. ചേർത്തല -22 ലക്ഷം 4. കാർത്തികപ്പള്ളി-18 കോടി 5. കുട്ടനാട് -42 കോടി 6. മാവേലിക്കര -12 കോടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.