​േറഷൻ കാർഡ്​: അനർഹരിൽനിന്ന്​ 8,77,359 പിഴ ഈടാക്കി

ആലപ്പുഴ: ജില്ലയിൽ അനർഹമായി റേഷൻ കാർഡുകൾ കൈവശം ​െവച്ച് ആനുകൂല്യം കൈപ്പറ്റിയ മുൻഗണന കാര്‍ഡുകളില്‍ ഇതുവരെ 8,77,359 രൂപ പിഴ ഈടാക്കി. ജനുവരി മുതൽ 9960 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്​തു. 3371 റേഷൻ കാർഡുകൾ (ബി.പി.എൽ) മുൻഗണന വിഭാഗത്തിലേക്ക് മാറ്റി. കേന്ദ്ര-സംസ്ഥാന, അർധ സർക്കാർ ജീവനക്കാർ, മാസ വരുമാനം 25,000 രൂപയിൽ മുകളിലുള്ളവർ, ഒരേക്കറിന്​ മുകളിൽ ഭുമിയുള്ളവർ, നാലുചക്ര വാഹനമുള്ളവർ, ആദായനികുതി ഒടുക്കുന്നവർ എന്നിവർ മുൻഗണനവിഭാഗം കാർഡുകളിൽ ഉൾപ്പെടുന്നതിന് അർഹതയില്ലാത്തവരാണ്. ഇത് സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കി. റേഷൻ കാർഡിൽ ആധാർ ലിങ്ക് ചെയ്തിട്ടില്ലാത്തവർ ഈ മാസം 30ന് മുമ്പ്​ ലിങ്ക് ചെയ്യണം. മെഡിക്കൽ കോളജിനെതിരെ അപവാദം; പൊലീസിൽ പരാതി ആലപ്പുഴ: ​മെഡിക്കൽ കോളജിനെതിരെ സമൂഹമാധ്യമം വഴി അസത്യം പ്രചരിപ്പിച്ചതിനെതിരെ സൂപ്രണ്ട് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി. കോവിഡ് ബാധിതരുടെ ചികിത്സാവാർഡിൽ ആശുപത്രിയെ അപമാനിക്കുന്ന രീതിയിൽ വിഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിനെതിരെയാണ്​ പരാതി​. ഡോക്ടർമാർ തിരിഞ്ഞുനോക്കുന്നില്ലെന്നും കുടിവെള്ളവും ഭക്ഷണവും കിട്ടുന്നില്ലെന്നും വിഡിയോയിൽ പറയുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.