സാഗരം സാക്ഷിയാക്കി 75 പതാക ഉയർത്തും

ആറാട്ടുപുഴ: സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി കോൺഗ്രസ് ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റി ഞായറാഴ്ച 'അർധരാത്രിയിലെ സ്വാതന്ത്ര്യം @ 75' എന്ന പരിപാടി സംഘടിപ്പിക്കും. വൈകീട്ട് ആറിന്​ സമ്മേളന നഗരിയായ ആറാട്ടുപുഴ ബസ്​സ്റ്റാൻഡ്​ ഗ്രൗണ്ടിൽ സ്ഥാപിച്ച 75 തൂണിൽ ഉയർത്താനുള്ള ദേശീയപതാകയും വഹിച്ചുകൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ രാജേഷ്‌ കുട്ടന്‍റെ നേതൃത്വത്തിൽ എൻ.ടി.പി.സി ജങ്​ഷനിൽനിന്ന്​ ആരംഭിക്കുന്ന ബൈക്ക് റാലി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ഉപാധ്യക്ഷൻ ജോൺ തോമസ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ ദേശീയ പതാകയിൽ പുഷ്പങ്ങൾ അർപ്പിക്കും. എട്ടുമണിക്ക് ബസ്​സ്റ്റാൻഡിൽ നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്യും. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്​ രാജേഷ് കുട്ടൻ അധ്യക്ഷത വഹിക്കും. കൊല്ലം ജില്ല യൂത്ത് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കാർത്തിക് ശശി മുഖ്യപ്രഭാഷണം നടത്തും. രാത്രി 9.30 മുതൽ കലാകാരന്മാർ ദേശീയത വിളിച്ചോതുന്ന ചിത്രങ്ങൾ വരക്കും. 11.30ന് സമാപന സമ്മേളനം രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ എം.ലിജു ഉദ്‌ഘാടനം ചെയ്യും. 12ന്​ 75 വളന്‍റിയർമാർ, സമ്മേളന നഗരിയിൽ കലാകാരന്മാർ വരച്ച ഇന്ത്യയുടെ ഭൂപടത്തിന്‍റെ ഔട്ട്​ലൈനിൽ സ്ഥാപിച്ച 75 ഫ്ലാഗ് പോസ്റ്റിൽ ദേശീയപതാകകൾ ഒരേസമയം ഉയർത്തും. തുടർന്ന്, 75 സ്വാതന്ത്ര്യദീപങ്ങൾ തെളിക്കും. സ്വാതന്ത്ര്യ ദിനാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് 75 കതിനകൾ മുഴക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.