റോഡുകളുടെ നവീകരണത്തിന് 6.9 കോടി അനുവദിച്ചു -ആർ. രാജേഷ്

മാവേലിക്കര: മാവേലിക്കര നിയമസഭ മണ്ഡലത്തിൽ ഏഴു പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും 32 റോഡുകൾ നവീകരിക്കുന്നതിനു 6.9 കോടി അനുവദിച്ചതായി ആർ. രാജേഷ്‌ എം.എൽ.എ അറിയിച്ചു. റീബിൽഡ് കേരള ഇനി​േഷ്യറ്റിവി​ൻെറ ഭാഗമായാണ് റോഡുകൾ നവീകരിക്കുന്നത്. ഗ്രാമീണ റോഡുകൾ പുനരുദ്ധരിക്കുന്നതി​ൻെറ ഭാഗമായാണ് തുക അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണ എൻജിനീയറിങ്​ വിഭാഗത്തിനാണ് നിർമാണച്ചുമതല. അടിയന്തരമായി സാങ്കേതിക അനുമതി ലഭ്യമാക്കി ടെൻഡർ നടപടി പൂർത്തീകരിച്ച്​ നിർമാണം ആരംഭിക്കാൻ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു. പീഡനശ്രമം: യുവാവ് അറസ്​റ്റിൽ ചാരുംമൂട്: യുവതിയെ വീട്ടിൽ മറ്റാരുമില്ലാത്ത സമയം പീഡിപ്പിക്കാൻ ശ്രമി​െച്ചന്ന പരാതിയിൽ താമരക്കുളം സുജീഷ് ഭവനത്തിൽ സുജീഷിനെ നൂറനാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. 25ന് വൈകീട്ടായിരുന്നു സംഭവം. കഴിഞ്ഞ ദിവസമാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.