ആദ്യദിനം 616 പേർക്ക് വാക്‌സിൻ നൽകി

ആലപ്പു​ഴ: ജില്ലയിൽ ആദ്യദിനം 616 പേർക്ക്​ കോവിഡ്​ പ്രതിരോധ വാക്​സിൻ നൽകി. കായംകുളം താലൂക്ക് ആശുപത്രി -60, ജില്ല ആശുപത്രി ചെങ്ങന്നൂർ -65, ജില്ല ആശുപത്രി മാവേലിക്കര -80, മെഡിക്കൽ കോളേജ് -64, സേക്രഡ് ഹാർട്ട് ആശുപത്രി ചേർത്തല 71, ആലപ്പുഴ ജനറൽ ആശുപത്രി -68, ആർ.എച്ച്​.ടി.സി ചെട്ടികാട് -66, സാമൂഹികാരോഗ്യകേന്ദ്രം ചെമ്പുംപുറം -60, പി.എച്ച്​.സി പുറക്കാട് -82 എന്നിങ്ങനെയാണ്​ വാക്​സിൻ നൽകിയത്​. AP medical colleage ആലപ്പുഴ ഗവ. ടി. ഡി മെഡിക്കൽ കോളേജിൽ കോവിഡ്​ പ്രതിരോധ വാക്​സിൻ സ്വീകരിച്ചശേഷം വിശ്രമിക്കുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ അനസ് യാസീൻ, ഓർത്തോവിഭാഗം അഡീഷനൽ പ്രഫസർ ഡോ. ജോർജ് കുട്ടി, യൂറോളജി വിഭാഗം തലവൻ ഡോ. നാസർ, ഹെഡ് നഴ്‌സുമാരായ അനിത, സ്മിത തുടങ്ങിയവർ വൈദ്യുതി തകരാറിൽ ജലവിതരണം മുടങ്ങി ആലപ്പുഴ: വൈദ്യുതി തകരാറിൽ ടൗണിലെ ജലവിതരണപമ്പ്​ ഹൗസ്​ നിലച്ചതോടെ ജലവിതരണം നിർത്തി. ശനിയാഴ്​ച രാവി​െല 10നാണ്​ സംഭവം. വൈകീട്ട്​ ഏഴിന്​ വൈദ്യുതിയെത്തി​െയങ്കിലും പമ്പ്​ സെറ്റുകൾ പ്രവർത്തിപ്പിക്കാനായില്ല. ഇതേ​ാടെ, നഗരവാസികൾ ശുദ്ധജലം കിട്ടാതെ വലഞ്ഞു. ആലിശ്ശേരി, ചുടുക്കാട്, കളർകോട് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവരാണ്​ ദുരിതത്തിലായത്​. ഫേസ് ലൈനുകൾ തിരിച്ചുവന്നിട്ടും വലിയ പമ്പ്‌ സെറ്റുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതിനാലാണ്​ കുടിവെള്ളവിതരണം മുടങ്ങിയതെന്ന്​ വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.