ആലപ്പുഴ: ജില്ലയിൽ കോവിഡ് കുതിക്കുന്നു. രണ്ടുദിവസത്തിൽ 1248 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച 542 പേർക്കാണ് രോഗം ബാധിച്ചത്. ഒരാൾ വിദേശത്തുനിന്നും രണ്ടുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 514 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 25 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 869 പേരുടെ പരിശോധനഫലം നെഗറ്റിവായി. ശനിയാഴ്ച 706 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. 13 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 472 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 20,185 പേർ രോഗമുക്തരായി. 8217പേർ ചികിത്സയിലുണ്ട്. രോഗികളുടെ എണ്ണം നഗരസഭ: ആലപ്പുഴ -118, ചേർത്തല -24, കായംകുളം -11, ചെങ്ങന്നൂർ -10, ഹരിപ്പാട് -ആറ്, മാവേലിക്കര -മൂന്ന്. പഞ്ചായത്ത് -പുന്നപ്ര സൗത്ത് -69, പാണാവള്ളി -30, ചേർത്തല സൗത്ത് -24, കൃഷ്ണപുരം, വയലാർ -19 വീതം, പട്ടണക്കാട് -17, ഭരണിക്കാവ് -16, തണ്ണീർമുക്കം, പുറക്കാട് -15 വീതം, മുതുകുളം -12, അമ്പലപ്പുഴ നോർത്ത് -11, ആര്യാട് -10, അരുക്കൂറ്റി -എട്ട്, പാണ്ടനാട്, തൈക്കാട്ടുശ്ശേരി -എഴുവീതം, േചന്നംപള്ളിപ്പുറം, അരൂർ, പത്തിയൂർ, മണ്ണഞ്ചേരി, തുറവൂർ -ആറുവീതം, ചെട്ടിക്കുളങ്ങര, തിരുവൻവണ്ടൂർ,വയലാർ -അഞ്ചുവീതം, ചുനക്കര, നെടുമുടി, തഴക്കര, തെക്കേക്കര -നാലുവീതം, അമ്പലപ്പുഴ സൗത്ത്, കടക്കരപ്പള്ളി, കാർത്തികപ്പള്ളി, മുഹമ്മ, നൂറനാട്, തകഴി, പുന്നപ്ര നോർത്ത് -മൂന്നുവീതം, ചെന്നിത്തല, ചെറുതന, എടത്വ, എഴുപുന്ന, കഞ്ഞിക്കുഴി, മാരാരിക്കുളം നോർത്ത്, പള്ളിപ്പാട്,തൈക്കാട്ടുശ്ശേരി, തലവടി, പുളിങ്കുന്ന്, തൃക്കുന്നപ്പുഴ -രണ്ടുവീതം, ആറാട്ടുപുഴ, ചമ്പക്കുളം, ചേപ്പാട്, ദേവികുളങ്ങര, കുമാരപുരം, മാന്നാർ, പെരുമ്പളം, രാമങ്കരി-ഒന്നുവീതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.