നെല്ല്​ സംഭരണം: 18 സഹ. സംഘങ്ങളെ നിയോഗിച്ചു

ആലപ്പുഴ: ജില്ലയിലെ നെല്ല്​ സംഭരണം വേഗത്തിലാക്കാൻ സഹകരണ സംഘങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള നടപടികള്‍ക്ക് തുടക്കമായി. ജില്ല കലക്ടർ എ. അലക്സാണ്ടർ വിളിച്ച യോഗത്തില്‍ ഇതുസംബന്ധിച്ച് സഹകരണ സംഘം ജോയൻറ്​ രജിസ്ട്രാര്‍ക്ക് നിർദേശം നല്‍കി. വ്യാഴാഴ്ചതന്നെ പ്രത്യേക യോഗം ചേര്‍ന്ന് മേഖലയിലെ 18 സംഘങ്ങളെ ഇതിന്​ നിയോഗിക്കും. ഇവർക്കുവേണ്ട നിർദേശങ്ങൾ നൽകാൻ സഹകരണ സംഘങ്ങളുടെ പ്രത്യേക യോഗം വിളിക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഫാക്ടറി ലൈസൻസ്: അപേക്ഷ ഓൺലൈനായി നൽകണം ആലപ്പുഴ: എല്ലാ ഫാക്ടറി ഉടമകളും 2021 വർഷത്തേക്കുള്ള ഫാക്ടറി ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ വകുപ്പി​ൻെറ വെബ്‌സൈറ്റിൽ (www.fabkerala.gov.in) 31നുമുമ്പ്​ നൽകണമെന്ന് ഫാക്ടറീസ് ആൻഡ് ബോയ്​ലേഴ്‌സ് ഇൻസ്‌പെക്ടർ അറിയിച്ചു. 31നുശേഷം നൽകുന്ന അപേക്ഷകൾ പിഴയോടെ മാത്രമേ സ്വീകരിക്കൂ. ഫോണ്‍: 04772 238463. ഐ.എച്ച്.ആർ.ഡി സെമസ്​റ്റർ പരീക്ഷ ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നടത്തുന്ന കോഴ്‌സുകളുടെ ഒന്നും രണ്ടും സെമസ്​റ്റർ ​െറഗുലർ/ സപ്ലിമൻെററി പരീക്ഷകൾ (2018 സ്‌കീം) നവംബറിൽ കോവിഡ് മാനദണ്ഡം പാലിച്ച്​ നടത്തും. വിശദവിവരങ്ങള്‍ www.ihrd.ac.in വെബ്‌സെറ്റിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.