കായംകുളം നഗരസഭ -15, 16

വാർഡ് 15 റെയിൽവേ സ്​റ്റേഷൻ വാർഡിൽ 'കോൺഗ്രസ്' വനിതകളുടെ മത്സരം ഇന്ത്യൻ നാഷനൽ കോൺഗ്രസും നാഷനലിസ്​റ്റ്​ കോൺഗ്രസ് പാർട്ടിയുടെയും നേർക്കുനേരെയുള്ള മത്സരമാണ് 15ാം വാർഡിൽ അരേങ്ങറുന്നത്. കഴിഞ്ഞ തവണ സി.പി.എം മത്സരിച്ച വാർഡ് ഇത്തവണ എൻ.സി.പിക്ക് കൈമാറുകയായിരുന്നു. കോൺഗ്രസിനായി പി. ഗീതയും എൻ.സി.പിക്കായി റസിയയുമാണ് മത്സര രംഗത്തുള്ളത്. ബി.ജെ.പിയുടെ അസാന്നിധ്യം വാർഡിൽ കാര്യമായ ചർച്ചയായിട്ടുണ്ട്. കോൺഗ്രസിലെ എ. ഹസൻകോയ 173 വോട്ടിനാണ് കഴിഞ്ഞതവണ സി.പി.എമ്മിലെ അനിഗറിനെ പരാജയപ്പെടുത്തിയത്. അന്ന് ഇടതുപക്ഷത്ത് വിമത സാന്നിധ്യവും ശക്തമായിരുന്നു. ചിത്രം: 15 Geetha UDF -പി. ഗീത (യു.ഡി.എഫ്​) ചിത്രം: 15 Resiya LDF -റസിയ (എൽ.ഡി.എഫ്​) വാർഡ് 16 ചെപ്പള്ളിൽ തിരികെപിടിക്കാൻ മുന്നണികൾ കൈവിട്ടുപോയ ആധിപത്യം തിരികെ പിടിക്കാൻ ഇടതുമുന്നണിയും ശക്തി വീണ്ടെടുക്കാൻ യു.ഡി.എഫും വാർഡ് നിലനിർത്താൻ ബി.ജെ.പിയും കളംനിറഞ്ഞതോടെ ചെപ്പള്ളിലെ മത്സരത്തിന് വീറും വാശിയും കൈവന്നിരിക്കുകയാണ്. ബി.ജെ.പിക്കായി ലേഖ മുരളീധരൻ, സി.പി.എമ്മിനായി ശ്രീജ ബിജുകുമാർ, യു.ഡി.എഫിനായി സിന്ധു പടിക്കത്തറ എന്നിവരാണ് മത്സരിക്കുന്നത്. കഴിഞ്ഞ രണ്ടുതവണയായി നേടിയ ആധിപത്യം നിലനിർത്തുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. നേരത്തേ കൗൺസിലറായിരുന്നത് ലേഖയുടെ വിജയത്തിന് ഘടകമാകുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. നഗരസഭക്ക് മുന്നിലെ അപേക്ഷ എഴുത്തുകാരിയും വാർഡിലെ ആശ പ്രവർത്തകയുമായ സിന്ധു യു.ഡി.എഫി​ൻെറ മികച്ച സ്ഥാനാർഥിയാണ്. വാർഡിലെ ജനകീയബന്ധം വോട്ടാക്കി മാറ്റാനുള്ള പരിശ്രമമാണ് ഇവർ നടത്തുന്നത്. നഷ്​ടമായ ശക്തിസ്രോതസ്സ്​ വീണ്ടെടുക്കാനുള്ള ഇടപെടലുകളാണ് സി.പി.എം നടത്തുന്നത്. ബി.ജെ.പിയുടെ പാലമുറ്റത്ത് വിജയകുമാർ 245 വോട്ടിനാണ് കഴിഞ്ഞതവണ തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എമ്മിലെ പ്രഫ. എസ്. മന്മഥൻ പിള്ളയായിരുന്നു പ്രധാന എതിരാളി. ചിത്രം: 16 Sindhu UDF -സിന്ധു (യു.ഡി.എഫ്​) ചിത്രം: 16 Sreeja LDF -ശ്രീജ ബിജുകുമാർ (എൽ.ഡി.എഫ്​) ചിത്രം: 16 Lekha Muraleedharan BJP -ലേഖ മുരളീധരൻ (ബി.ജെ.പി)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.