വേഗ 120 നിലച്ചു; പെരുമ്പളം-എറണാകുളം റൂട്ടിൽ യാത്രദുരിതം

പൂച്ചാക്കൽ: വൈക്കം-എറണാകുളം റൂട്ടിൽ സർവിസ് നടത്തിയിരുന്ന വേഗ ബോട്ടും നിലച്ചതോടെ പെരുമ്പളം-എറണാകുളം റൂട്ടിൽ യാത്രദുരിതം. ബോട്ട് സർവിസ് വേണമെന്ന ആവശ്യം ശക്തമാക്കി ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ രംഗത്തുണ്ട്​. എറണാകുളം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ഈ മേഖലയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി എത്തേണ്ട വിദ്യാർഥികൾക്കും മറ്റു സാധാരണക്കാർക്കും ഏറ്റവും പ്രയോജനകരമായിരുന്നു സർവിസ്​. പെരുമ്പളം സൗത്ത് ജെട്ടിയിൽനിന്ന് എറണാകുളത്തേക്ക് രണ്ട് ബോട്ട്​ വർഷങ്ങൾ മുമ്പ് സർവിസ് നടത്തിയിരുന്നു. വേഗ വന്നതോടെ ഈ സർവിസ് നിർത്തി. ഇപ്പോൾ എറണാകുളം-ഐലൻഡ്​ റൂട്ടിലേക്കായി വേഗ ബോട്ട് സർവിസ് മാറ്റിയിരിക്കുകയാണ്. പെരുമ്പളത്ത് കൊട്ടിഗ്​ഘോഷിച്ച് സർവിസ് ആരംഭിച്ച കറ്റാമറൈൻ ബോട്ടും ഇപ്പോൾ സർവിസ് നടത്തുന്നില്ല. നിലവിലെ സാഹചര്യത്തിൽ പെരുമ്പളം സൗത്തിൽനിന്ന് എറണാകുളത്തേക്ക് കറ്റാമറൈൻ ബോട്ട് സർവിസ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. ഫെബ്രുവരി അവസാനത്തോടെ എറണാകുളത്തേക്ക് സർവിസ് ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.