ജില്ലയില്‍ 1118 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിൽ 12,217 പേര്‍

*ടി.പി.ആര്‍. 18.28 ശതമാനം ആലപ്പുഴ: ജില്ലയില്‍ തിങ്കളാഴ്ച 1118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1747 പേര്‍ രോഗമുക്തരായി. 18.28 ശതമാനമാണ് ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്. 1093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 20 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ആകെ 2,71,253 പേര്‍ രോഗമുക്തരായി. 12,217 പേര്‍ ചികിത്സയിലുണ്ട്. 248 പേര്‍ കോവിഡ് ആശുപത്രികളിലും 2,268 പേര്‍ സി.എഫ്.എല്‍.ടി.സി.കളിലുമാണ്​ ചികിത്സയിൽ. 8885 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 179 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2025 പേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. 1055 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26,438 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 6990 സാമ്പിളാണ് തിങ്കളാഴ്ച പരിശോധനക്കയച്ചത്. തെരുവുനായ്​ നിയന്ത്രണം: കെട്ടിടം രണ്ടാഴ്ചക്കകം പ്രവര്‍ത്തനസജ്ജം ആലപ്പുഴ: തെരുവുനായ്​ നിയന്ത്രണ (എ.ബി.സി.) പദ്ധതിക്കായി നിര്‍മിച്ച കെട്ടിടം രണ്ടാഴ്ചക്കകം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കി ജില്ല കലക്ടര്‍ എ. അലക്‌സാണ്ടര്‍. ജില്ല പഞ്ചായത്തി​ൻെറ തെരുവുനായ്​ നിയന്ത്രണ പദ്ധതിയുമായി ബന്ധപ്പെട്ട് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശം. തെരുവുനായ്​ക്കള്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സംവിധാനമൊരുക്കാനും നഗരസഭ അധികൃതരോട് കലക്ടര്‍ നിര്‍ദേശിച്ചു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനുള്ള പ്രവൃത്തികള്‍ പുനരാരംഭിക്കും. നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കുടുംബശ്രീയാണ്. മറ്റു ഏജന്‍സികളെ കണ്ടെത്തുന്നത് വരെ കുടുംബശ്രീ തന്നെ പ്രവര്‍ത്തനങ്ങള്‍ തുടരാനും യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, ആലപ്പുഴ നഗരസഭ സെക്രട്ടറി ബി. നീതുലാല്‍, ചേര്‍ത്തല നഗരസഭ സെക്രട്ടറി കെ.എസ്. അരുണ്‍, ഡോ. എല്‍.ജെ. കൃഷ്ണ, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. എസ്.ജെ. ലേഖ, കുടുംബശ്രീ ഡി.എം.സി. ജെ. പ്രശാന്ത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു. ശലഭോദ്യാനം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ശലഭോദ്യാനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്​ച രാവിലെ 10ന് കരിയിലകുളങ്ങര ടൗണ്‍ യു.പി.എസില്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. യു.പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയാകും. പരിസ്ഥിതി പാഠപുസ്തകം ആക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ പി.ടി.എ, മാതൃസംഗമം, സര്‍വശിക്ഷ കേരള, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ശലഭോദ്യാനം ഒരുക്കിയിരിക്കുന്നത്. വനിത കമീഷന്‍ അദാലത്: 30 പരാതികളിൽ തീര്‍പ്പ്​ ആലപ്പുഴ: വനിത കമീഷന്‍ അദാലത്തില്‍ 30 പരാതികള്‍ തീര്‍പ്പാക്കി. 95 പരാതികളാണ്​ പരിഗണിച്ചത്​. 30 പരാതികള്‍ തീര്‍പ്പാക്കി. എട്ട് പരാതികള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ശേഷിച്ച 57 പരാതി അടുത്ത അദാലത്തില്‍ പരിഗണിക്കും. കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, കമീഷന്‍ സി.ഐ. സുരേഷ് കുമാര്‍, പാനല്‍ അഡ്വക്കേറ്റുമാരായ ജിനു എബ്രഹാം, ജെ. മിനിസ, അംബിക കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുടുംബ പ്രശ്‌നം, സ്വത്ത് തര്‍ക്കം, ജോലി സംബന്ധമായ പരാതികള്‍ തുടങ്ങിയവയാണ് കമീഷന്​ മുന്നിൽ എത്തിയതിൽ ഏറെയും. അദാലത് ചൊവ്വാഴ്​ചയും തുടരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.