കായംകുളം നഗരസഭ -11, 12

വാർഡ് 11 ഗുരുമന്ദിരം ഇക്കുറി ആർക്കൊപ്പം ജനറൽ വാർഡ് നിലനിർത്താൻ സിറ്റിങ്​ കൗൺസിലറെത്തന്നെ കളത്തിലിറക്കിയുള്ള ബി.ജെ.പിയുടെ പരീക്ഷണത്തിലെ ആകാംക്ഷയാണ് ഗുരുമന്ദിരം വാർഡിലുള്ളത്. ബി.ജെ.പിയുടെ രമണി ദേവരാജൻ, കോൺഗ്രസിലെ സുമിത്രൻ, സി.പി.എമ്മിലെ ബാബു ദിവാകരൻ, കോൺഗ്രസ് വിമതനായ കെ. ദിവാകരൻ എന്നിവരാണ് മത്സര രംഗത്തുള്ളത്. 112 വോട്ടിനാണ് രമണി കഴിഞ്ഞതവണ കോൺഗ്രസിലെ ലാലമ്മയെ പരാജയപ്പെടുത്തിയത്. സ്വതന്ത്ര പരീക്ഷണത്തിനിറങ്ങിയ ഇടതുപക്ഷം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞതവണ നഷ്​ടമായ കുത്തക വാർഡ് പിടിച്ചെടുക്കാനായാണ് നേരത്തേ കൗൺസിലറായിരുന്ന സുമിത്രനെ യു.ഡി.എഫ് രംഗത്തിറക്കിയത്. എന്നാൽ, മുൻ കൗൺസിലർ കൂടിയായ ദിവാകരൻ വിമതനായത് ഏതുതരത്തിലാണ് ബാധിക്കുകയെന്നത് അറിയണമെങ്കിൽ വോട്ട് എണ്ണണം. ശക്തി ചോർന്നിട്ടില്ലെന്ന് തെളിയിക്കാൻ സ്വന്തം ചിഹ്നത്തിലാണ് സി.പി.എം ഇത്തവണ സ്ഥാനാർഥിയെ ഇറക്കിയിരിക്കുന്നത്. ചിത്രം: 11 Remani Devarajan BJP - രമണി ദേവരാജൻ (ബി.ജെ.പി) ചിത്രം: 11 Sumithran UDF -സുമിത്രൻ (യു.ഡി.എഫ്​) ചിത്രം: 11 Babu Divakaran LDF -ബാബു ദിവാകരൻ (എൽ.ഡി.എഫ്​) വാർഡ് 12 എരുവയിൽ വീണ്ടും വീറും വാശിയും പ്രക്ഷുബ്​ധമായ കൗൺസിൽ യോഗത്തിനുശേഷമുള്ള പ്രകടനത്തിനിടെ കുഴഞ്ഞുവീണ് മരിച്ച സി.പി.എം കൗൺസിലറായിരുന്ന വി.എസ്. അജയ​ൻെറ വാർഡ് എന്ന പ്രത്യേകതയാണ് എരുവക്കുള്ളത്. ഉപതെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തി​ൻെറ ഭാര്യ സുഷമ 446 വോട്ടിനാണ് വിജയിച്ചത്. അജയന് 283 വോട്ടായിരുന്നു ഭൂരിപക്ഷം. സീറ്റ് നിഷേധിക്കപ്പെട്ട നഗരസഭ മുൻ ചെയർപേഴ്സൻ അമ്പിളി സുരേഷ് കോൺഗ്രസ് വിമതയായി മത്സരിക്കുന്നതും വാർഡിനെ ശ്രദ്ധാകേന്ദ്രമാക്കുന്നു. മികച്ച ചെയർപേഴ്സൻ എന്ന ഖ്യാതി നേടിയിട്ടും അമ്പിളിയുടെ സ്ഥാനാർഥിത്വം നിഷേധിച്ചതിലെ താൽപര്യങ്ങളും ചർച്ചയാകുന്നുണ്ട്. വാർഡിനെ പ്രതിനിധീകരിച്ച കാലയളവിലെ സ്വീകാര്യത അനുകൂലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇടതുമുന്നണിക്കായി സി.പി.എമ്മിലെ രാധിക സന്തോഷാണ് മത്സരിക്കുന്നത്. ഉരുക്കുകോട്ടയിൽ വിള്ളൽ വീഴി​െല്ലന്നാണ് സി.പി.എമ്മി​ൻെറ പ്രതീക്ഷ. കോൺഗ്രസിലെ അംബികയും ബി.ജെ.പിയിലെ എസ്. കവിതയും രംഗത്ത് സജീവമായതോടെ വീറും വാശിയും കൈവന്നിരിക്കുകയാണ്. ചിത്രം: 12 Ambika UDF -അംബിക (യു.ഡി.എഫ്​) ചിത്രം: 12 Radhika LDF -രാധിക സന്തോഷ്​ (എൽ.ഡി.എഫ്​) ചിത്രം: 12 Ampili CON Vimatha -അമ്പിളി സുരേഷ്​ (കോൺ. വിമത)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.