ചിരട്ടപ്പാവയിൽ കരവിരുത് തെളിയിച്ച് 10 വയസ്സുകാരി

അമ്പലപ്പുഴ: ചിരട്ടപ്പാവ നിർമാണത്തിൽ കരവിരുത് തെളിയിച്ച് 10 വയസ്സുകാരി. കുറവൻതോട് തെക്കേ വെളിയിൽ സജി-രമ്യ ദമ്പതികളുടെ മകൾ നിതയാണ് ജീവൻ തുടിക്കുന്ന പാവകൾ ചിരട്ടകളിൽ നിർമിക്കുന്നത്. നീർക്കുന്നം എസ്.ഡി.വി ഗവ. യു.പി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയാണ്​. കോവിഡുകാലത്ത്​ യൂട്യൂബിൽനിന്നാണ് ചിരട്ടപ്പാവ നിർമാണം പരിശീലിച്ചത്. വർണമനോഹര പാവകൾ തീർക്കുന്നതിന്​ മാതാപിതാക്കളുടെ പ്രോത്സാഹനവുമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.