മത്സ്യത്തൊഴിലാളി കുടുംബത്തിന് 10 ലക്ഷം കൈമാറി

ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളിയായ മധുവി‍ൻെറ കുടുംബത്തിന് 10 ലക്ഷം രൂപ മന്ത്രി ജി. സുധാകരന്‍ കൈമാറി. തോട്ടപ്പള്ളി 10ാം വാര്‍ഡില്‍ മത്സ്യത്തൊഴിലാളിയായ മധു കാട്ടുപറമ്പില്‍ മരിച്ചതിനെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡി‍ൻെറ അപകട ഗ്രൂപ്​ ഇന്‍ഷുറന്‍സ് ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്​ തുക ഭാര്യ വീണക്ക്​ നൽകിയത്. ചടങ്ങില്‍ മധുവി‍ൻെറ അമ്മ കൗസല്യ, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, മത്സ്യത്തൊഴിലാളി യൂനിയന്‍ ജില്ല സെക്രട്ടറി സി.ശാംജി, മുന്‍ പഞ്ചായത്ത് പ്രസിഡൻറ്​ സുജര്‍ശന്‍ എന്നിവരും സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.