സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി

ചാരുംമൂട്: ചാരുംമൂട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര നിർണയവും നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് രാജു മോളേത്ത് അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം ശോഭ കുമാരി ക്യാമ്പ് വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷക്കീല നാസർ, മാജിദ സാദിഖ്​, ഷൗക്കത്ത് കോട്ടുക്കലിൽ, ജി. വാസവൻ, രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു. ചാരുംമൂട്: ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിരനിർണയവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഐഷാബീവി ഉദ്ഘാടനം ചെയ്തു. മിർസ സലീം അധ്യക്ഷത വഹിച്ചു. ജില്ല കൗൺസിൽ അംഗം ഇ. ബഷീർ റാവുത്തർ ക്യാമ്പ് വിശദീകരണം നടത്തി. പി. തുളസീധരൻ, സുജിത സാദത്ത്, നാഗൂർകണ്ണ് റാവുത്തർ, ഷിബു, ദിലീപ് എന്നിവർ സംസാരിച്ചു. ഫോട്ടോ: 1 -ചാരുംമൂട് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്രചികിത്സ ക്യാമ്പ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനു ഖാൻ ഉദ്ഘാടനം ചെയ്യുന്നു 2-ആദിക്കാട്ടുകുളങ്ങര ജനത ഗ്രന്ഥശാല വായനശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്രപരിശോധന ക്യാമ്പ് ഗ്രാമപഞ്ചായത്ത് അംഗം ഐഷ ബീവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.