മുട്ടാർ ഗ്രാമപഞ്ചായത്ത്​: ലിനി ജോളി പ്രസിഡന്‍റ്​

കുട്ടനാട്: മുൻധാരണ പ്രകാരം മുട്ടാർ ഗ്രാമപഞ്ചായത്തിലെ പുതിയ പ്രസിഡന്റായി ലിനി ജോളി സ്ഥാനമേറ്റു. മെർലിൻ ബൈജു രാജിവെച്ച ഒഴിവിലേക്കാണ്​ തെരഞ്ഞെടുത്തത്. എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ജനാധിപത്യ കേരള കോൺഗ്രസിന് ആദ്യ രണ്ടര വർഷവും സി.പി.എമ്മിന് അവസാന രണ്ടര വർഷവുമാണ് പ്രസിഡന്‍റ്​ സ്ഥാനം തീരുമാനിച്ചത്. ജനാധിപത്യ കേരള കോൺഗ്രസിലെ ധാരണ പ്രകാരം മെർലിൻ ബൈജുവിന് ഒരുവർഷവും, ലിനി ജോളിക്ക് ഒന്നര വർഷവും തീരുമാനിച്ചിരുന്നു. ഫോട്ടോ: APL lini jolly ലിനി ജോളി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.