വേലിയേറ്റം: കുട്ടനാട്ടിലെ പാടശേഖരങ്ങൾ ഭീഷണിയിൽ

കുട്ടനാട്: അപ്രതീക്ഷിത വേലിയേറ്റത്തിൽ കുട്ടനാട്ടിലെ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിൽ. ഞായറാഴ്​ച കാവാലം കൃഷിഭവനിലെ മണിയങ്കര പടശേഖരത്ത് മടവീണു. 350 ഏക്കറിൽ കൃഷി നടത്താൻ 160 കർഷകർ നിലം ഒരുക്കിയിട്ടപ്പോഴാണ്​ മടവീഴ്​ചയുണ്ടായത്​. പാടശേഖരത്ത് കയറിയ വെള്ളം ഉടൻ വറ്റിക്കാൻ കഴിഞ്ഞാൽ വിതയാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വെള്ളപ്പൊക്കത്തിന് സമാനമാണ് വേലിയേറ്റ സമയത്ത് കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശങ്ങളും. പല പാടശേഖരങ്ങളും ഭീഷണിയിലാണ്. രണ്ടടി വരെ വെള്ളമാണ് വേലിയേറ്റ സമയത്ത് കയറുന്നത്​. വെള്ളം സ്വാഭാവികമായാണ് ഇറങ്ങുന്നതെങ്കിൽ വിതയ്ക്കാൻ 25 ദിവസമെങ്കിലും കർഷകർ കാത്തിരിക്കണം. കൃഷി ആരംഭിക്കാത്ത സ്ഥിതിയായതിനാൽ മടകുത്താനുള്ള ധനസഹായം സർക്കാറിൽനിന്ന് ലഭിക്കാൻ ബുദ്ധിമുട്ടാകും. വേലിയേറ്റത്തിൽ അപ്രതീക്ഷമായി മടവീഴ്​ച സാധ്യത കുട്ടനാട്ടിൽ വർധിച്ചതിനാൽ ധനസഹായത്തിന് സർക്കാർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന് മണിയങ്കര പാടശേഖര സമിതി പ്രസിഡൻറ്​ വേലായുധൻ നായർ ആവശ്യപ്പെട്ടു. സ്വാമിനാഥൻ കമീഷൻ നിർദേശിച്ചതുപോലെ തണ്ണീർമുക്കം ബണ്ട് കായലിലെ സാഹചര്യമനുസരിച്ച് തുറന്നെങ്കിൽ വേലിയേറ്റ വെള്ളത്തെ നേരിടാൻ കർഷകർക്ക് കഴിയുമായിരുന്നുവെന്നും കൃഷിക്കാർ പറഞ്ഞു. APL kuttanad mada കാവാലം മണിയങ്കരയിലെ മടവീണ​േപ്പാൾ വേലിയേറ്റത്തിൽ വ്യാപക കൃഷിനാശം ആറാട്ടുപുഴ: കായലിൽനിന്നുള്ള വേലിയേറ്റ ദുരിതം നാൾക്കുനാൾ വർധിക്കുന്നു. നൂറുകണക്കിന് കുടുംബങ്ങളാണ് പ്രയാസം അനുഭവിക്കുന്നത്. വ്യാപക കൃഷിനാശവുമുണ്ട്​. പതിറ്റാണ്ടുകളായി വേലിയേറ്റ സമയത്ത്​ ജലാശയങ്ങളിൽ വെള്ളം ഉയരുമെങ്കിലും നിറഞ്ഞ്​ കവിയുന്ന അവസ്ഥ വ്യാപകമായിരുന്നില്ല. കഴിഞ്ഞവർഷം മുതലാണ് വേലിയേറ്റം മുമ്പെങ്ങുമില്ലാത്തവിധം ദുരിതം വിതച്ചുതുടങ്ങിയത്. കായലും തോടും നിറഞ്ഞ് ഓരുവെള്ളം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. പുലർച്ച രണ്ടിന്​ ആരംഭിക്കുന്ന വേലിയേറ്റം ഉച്ചവരെ തുടരും. പിന്നീടാണ് വെള്ളം തിരിച്ച് ഇറങ്ങി തുടങ്ങുന്നത്. ഒന്നര ആഴ്​ചയായി ദുരിതം ആവർത്തിക്കുകയണ്​. കഴിഞ്ഞവർഷം ജനുവരി ആദ്യത്തിലാണ് വേലിയേറ്റം ആരംഭിച്ചത്. രണ്ട് മാസത്തോളം പ്രശ്നം തുടർന്നു. ഇക്കൊല്ലം ഡിസംബർ ആദ്യവാരം തന്നെ വേലിയേറ്റം തുടങ്ങി. ഓരുവെള്ളം കെട്ടിനിൽക്കുന്നതിനാൽ കരകൃഷി വ്യാപകമായി നശിച്ചു. വലിയ വൃക്ഷങ്ങൾ മാത്രമാണ് വെള്ളത്തെ അതിജീവിക്കുക. വീടുകൾക്കും ഒാരുവെള്ളം ഗുരുതര ഭീഷണി ഉയർത്തുന്നു. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി, കണ്ടല്ലൂർ പ്രദേശങ്ങളിൽ കായലി​ൻെറയും തോടുകളുടെയും തീരത്ത് വസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം ദുസ്സഹമാണ്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞു. വീടിൻെറ ഭിത്തികൾ പൊഴിഞ്ഞ് തുടങ്ങി. ദിവസം കഴിയുന്തോറും വെള്ളത്തി​ൻെറ ഉയരം കൂടി വരികയാണ്. APL water veedu ആറാട്ടുപുഴയിൽ വീട്ടിലും പരിസരത്തും കൃഷിയിടത്തിലും ഓരുവെള്ളം കയറിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.