കാമ്പയിൻ തുടങ്ങി

ചാരുംമൂട്: കുട്ടികൾ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുകയും കുട്ടികൾതന്നെ കുറ്റവാളികളാകുകയും ചെയ്യുന്ന സാമൂഹികാവസ്ഥയിൽ ജനമൈത്രി പൊലീസി​ൻെറ അഭിമുഖ്യത്തിൽ കുറത്തികാട് പൊലീസ് സ്​റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ . 'ലൈംഗികാതിക്രമം കുട്ടികൾക്കുമേൽ; അറിയേണ്ടതെല്ലാം' കാമ്പയി​ൻെറ ഒന്നാംഘട്ടം ചുനക്കര ചെറുപുഷ്പ ബഥനി സ്കൂളിൽ ജില്ല പൊലീസ് മേധാവി ജയദേവ് ഉദ്ഘാടനം ചെയ്തു. കുറത്തികാട് എസ്.എച്ച്.ഒ നിസാം, ഗ്രാമപഞ്ചായത്ത് അംഗം സവിത സുധി, സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് പുത്തൻവീട്ടിൽ, പി.ടി.എ പ്രസിഡൻറ്​ ബിജു യോഹന്നാൻ, ബീറ്റ് ഓഫിസർമാരായ സതീഷ്, ജയരാജ് എന്നിവർ സംസാരിച്ചു. എസ്.ഐ സുനുമോൻ, സൈബർ സെൽ എ.എസ്.ഐ ചന്ദ്രശേഖർ, ബാലഗോപാൽ എന്നിവർ ക്ലാസെടുത്തു. ഫോട്ടോ: കുറത്തികാട് പൊലീസ് സ്​റ്റേഷൻ പരിധിയിലെ സ്കൂളുകളിൽ നടത്തുന്ന ബോധവത്​കരണ കാമ്പയിൻ ചുനക്കര ചെറുപുഷ്പ ബഥനി സ്കൂളിൽ ജില്ല പൊലീസ് മേധാവി ജയദേവ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.