ഭയാശങ്കയിൽ പട്ടികജാതി കുടുംബങ്ങൾ

തുറവൂർ: ശക്തമായ കാറ്റിലും കനത്ത മഴയിലും ഭീതിയോടെ കഴിയുകയാണ് പട്ടണക്കാട് ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തുകളിലുള്ള 280 ഓളം പട്ടികജാതി കുടുംബങ്ങൾ. 2010 മുതൽ വിവിധ പദ്ധതികളിലായി വീടുകൾ ലഭിച്ച കുടുംബങ്ങളാണ് നിർമാണം പൂർത്തീകരിക്കാനാകാതെ പ്രതിസന്ധി നേരിടുന്നത്. സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്ന ഇവരുടെ സാഹചര്യം തിരിച്ചറിഞ്ഞ് കഴിഞ്ഞ സർക്കാറി​ൻെറ കാലത്ത് ഒന്നര ലക്ഷം രൂപ വീടുകളുടെ പൂർത്തീകരണത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു .ഇതി​ൻെറ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയ 280 കുടുംബങ്ങളാണ് ഇപ്പോഴും പട്ടണക്കാട് ബ്ലോക്കി​ൻെറ കനിവിനായ് കാത്തിരിക്കുന്നത്. അതേസമയം പട്ടികജാതി-വർഗ വിഭാഗങ്ങളെ കാലാകാലങ്ങളായി മാറി മാറി വരുന്ന സർക്കാറുകളും, രാഷ്​ട്രീയക്കാരും ഉദ്യോഗസ്ഥരും ചേർന്ന് കബളിപ്പിക്കുന്ന അവസ്ഥയാണ് തുടരുന്നതെന്ന്​ ദലിത് സാമൂഹ്യ പ്രവർത്തകനും അഗ്രിമാൻ സൊസൈറ്റി ചെയർമാനുമായ രാജേഷ് ചാവടി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.