നെടുമുടിയുടെ ചിതയെരിയു​േമ്പാൾ മനസ്സിൽ കനലെരിഞ്ഞ്​ പാച്ചേട്ടൻ

നെടുമുടിയുടെ ബാല്യം ചേർത്തുപിടിച്ച കൈകൾ കുട്ടനാട്: വലിയണ്ണൻ മാധവപ്പണിക്കർ എന്ന പാച്ചേട്ടൻ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ശശി (നെടുമുടി വേണു) അഗ്​നിയിൽ വിലയംപ്രാപിക്കുന്നത്​ നുറുങ്ങുന്ന ​മനസ്സോടെ കുട്ടനാട്ടിലെ വീട്ടിലിരുന്ന് ടി.വിയിൽ കണ്ടു. അവിടെ ശരീരം ചിതയിലെരിഞ്ഞപ്പോൾ പാച്ചേട്ട​ൻെറ മനസ്സിൽ കനലെരിയുകയായിരുന്നു. ബധിരനും മൂകനുമായ പാച്ചേട്ടനായിരുന്നു ബാല്യകാലത്ത്​ വേണുവിനെ കൈപിടിച്ചു നടത്തിയത്​. ടി.വി വാർത്തയിലൂടെ മരണമറിഞ്ഞ പാച്ചേട്ടൻ കഴിഞ്ഞ രാത്രി ഉറങ്ങിയില്ല. താൻ പൊന്നുപോലെ കൈപിടിച്ച് നടത്തിയ ശശിയെ (നാട്ടുകാർക്കും പാച്ചേട്ടനും നെടുമുടി ശശിയാണ്​) അവസാനമായി നേരിട്ട് കാണണമെന്നുണ്ടായിരു​െന്നന്ന് വീട്ടിലുള്ളവരോട് 88കാരനായ മാധവപ്പണിക്കർ പറയാതെ പറഞ്ഞു. പ​േക്ഷ സാധ്യമായില്ല. മരണവാർത്ത അറിഞ്ഞതുമുതൽ മാധവപ്പണിക്കർ കണ്ണീരി​ലായിരുന്നു. നെടുമുടി ആനന്ദവിലാസത്തില്‍ മാധവപ്പണിക്കർ നെടുമുടി വേണുവി​ൻെറയും വീടി​ൻെറയും നോട്ടക്കാരനായിരുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്​​ കൈപിടിച്ച് സ്‌കൂളിലും അമ്പലത്തിലെ ഉത്സവത്തിനുമൊക്കെ കൊണ്ടുപോയിരുന്നത് പണിക്കരാണ്​. പണിക്കരു ചേട്ടന്‍ എന്നതി​ൻെറ ചുരുക്കമായി പാച്ചേട്ടന്‍ എന്നാണ് സ്‌നേഹപൂര്‍വം വേണു പറഞ്ഞിരുന്നത്. കേള്‍ക്കാനും സംസാരിക്കാനും പറ്റാത്തതിനാല്‍ പണിക്കരെ പഠിക്കാനൊന്നും അന്ന് വീട്ടുകാർ അയച്ചില്ല. അധ്യാപകരായിരുന്ന നെടുമുടി വേണുവി​ൻെറ മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവനായ വേണുവിനെ നോക്കിയിരുന്നത് ഇദ്ദേഹമായിരുന്നു. നെടുമുടിയുടെ കുടുംബവീടായ വാലേഴുത്ത് വീടിനോട് ചേര്‍ന്ന് ഒരു തോടുണ്ട്. ഇതി​ൻെറ തൊട്ട് അക്കരെയാണ് പണിക്കരുടെ വീട്. വേണുവി​ൻെറ വീട്ടില്‍ വരുന്ന കലാകാരന്മാര്‍ക്ക് എന്തെങ്കിലും വാങ്ങാനും ഒരുകൈ സഹായത്തിനും പണിക്കരെയാണ് ചുമതലപ്പെടുത്തിയിരുന്നത്. നിശ്ശബ്​ദ വഴിയിലായിരുന്നെങ്കിലും വേണുവി​ൻെറ ചെറുപ്പകാലം മാധവൻ നായർ ചേർത്തുപിടിച്ചു. ചിത്രം: കുട്ടനാട്ടിലെ വീട്ടിൽ പാച്ചേട്ടൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.