കുത്തുങ്കൽ ഇല്ലിസിറ്റി റോഡ്​ ഇടിഞ്ഞു

അടിമാലി: കനത്ത മഴയിൽ കുത്തുങ്കൽ ഇല്ലിസിറ്റി റോഡ് ഇടിഞ്ഞ് ഗതാഗത യോഗ്യമല്ലാതായി. റോഡ് വിണ്ടുകീറി 10 മീറ്ററോളം അരിക് ഇടിഞ്ഞിട്ടുണ്ട്​. ബാക്കിയുള്ള ഭാഗത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കുത്തുങ്കൽ പാലം മുതൽ ഇല്ലിസിറ്റി ചങ്ങാടകടവ് വരെയുള്ള ഭാഗത്തെ നിരവധി കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. ഇവിടേക്കുള്ള ഇല്ലിസിറ്റി റോഡും പൂർണമായി തകർന്ന അവസ്ഥയിലാണ്. നിലവിൽ ഇടിഞ്ഞ ഭാഗം കെട്ടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നതാണ്​ പ്രദേശവാസികളുടെ ആവശ്യം. idl adi 6 road ചിത്രം - കുത്തുങ്കൽ ഇല്ലിസിറ്റി റോഡി​ൻെറ ഇടിഞ്ഞ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.