സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം -വെൽഫെയർ പാർട്ടി

ആലപ്പുഴ: നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നതെന്നും ജനവഞ്ചന നിറഞ്ഞ പദ്ധതി പിൻവലിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ്​ വി.എ. അബൂബക്കർ ആവശ്യപ്പെട്ടു. 2025ൽ നടപ്പാകുന്ന കേന്ദ്രീകൃത സിഗ്​നൽ സംവിധാനത്തിലൂടെയും ബദൽ പാതകളിലൂടെയും യാത്രാപ്രശ്നം പരിഹരിക്കാമെന്നിരിക്കെ സർക്കാറി​ൻെറ സിൽവർ ലൈൻ പദ്ധതിയിലുള്ള പിടിവാശി അഴിമതി സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാൽ, ഇത് ബാധിക്കുന്നവരെ സംഘടിപ്പിച്ച് സമരത്തിന് നേതൃത്വം കൊടുക്കും. ജനറൽ സെക്രട്ടറി മോഹൻ സി. മാവേലിക്കര, ട്രഷറർ എം.എച്ച്. ഉവൈസ്, നാസർ ആറാട്ടുപുഴ, സുഭദ്രാമ്മ തോട്ടപ്പള്ളി, സബീർഖാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.