വയോധികയുടെ മരണം കൊലപാതകം; മകൻ കസ്​റ്റഡിയിൽ

p2 lead മരണത്തിൽ സംശയമുണ്ടെന്ന് സമീപവാസികൾ നൽകിയ പരാതിയിലായിരുന്നു നടപടി മാവേലിക്കര: തെക്കേക്കരയിൽ സംസ്കാരത്തിനിടെ വയോധികയുടെ മൃതദേഹം പൊലീസ് കസ്​റ്റഡിലെടുത്ത്​ പോസ്​റ്റ്​മോർട്ടത്തിന്​ അയച്ച സംഭവത്തിൽ കൊലപാതകം തെളിഞ്ഞു. ചെറുകുന്നം ലക്ഷംവീട് കോളനിയിൽ കന്നിമേൽ പറമ്പിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ ചിന്നമ്മയുടെ (80) മരണമാണ് കൊലപാതകമാണെന്ന് പോസ്​റ്റ്​ മോർട്ടത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ മകൻ സന്തോഷിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീ​ട്ടോടെ മരിച്ച ചിന്നമ്മയുടെ മൃതദേഹം രാത്രി ഒമ്പത് മണിയോടെ സംസ്കാര ചടങ്ങിനായി എടുക്കുമ്പോഴാണ് കുറത്തികാട് പൊലീസ് എത്തുകയും സംശയം തോന്നി കസ്​റ്റഡിയിൽ എടുക്കുകയും ചെയ്തത്. മരണത്തിൽ സംശയമുണ്ടെന്ന് സമീപവാസികൾ നൽകിയ പരാതിയിലായിരുന്നു നടപടി. പ്രാഥമിക മൃതദേഹ പരിശോധനയിൽ കഴുത്തിലെ ചതവ് കണ്ടെത്തിയിരുന്നു. ആലപ്പുഴയിൽ പൊലീസ് സർജ​ൻെറ നേതൃത്വത്തിൽ നടന്ന പോസ്​റ്റ്​മോർട്ടത്തിൽ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തുകയായിരുന്നു. ഇവരുടെ തൈറോയിഡ് ഗ്രന്ഥിക്ക് പരിക്ക് പറ്റിയതായും കഴുത്തിലെ എല്ലുകൾ ഒടിഞ്ഞതുമാണ്​ മരണകാരണം. സന്തോഷി​ൻെറ ഒപ്പമായിരുന്നു ചിന്നമ്മയും ഭിന്നശേഷിക്കാരനായ ഇളയ മകൻ സുനിലും താമസിച്ചിരുന്നത്​. കസ്​റ്റഡിയിലെടുത്ത സന്തോഷിനെ ചോദ്യം ചെയ്തു വരുന്നതായി കുറത്തികാട് പൊലീസ് പറഞ്ഞു. സി.ഐ വിശ്വംഭര​ൻെറ നേതൃത്വത്തിലാണ് അന്വേഷണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.