തോട്ടപ്പള്ളി കരിമണൽ ഖനനം അവസാനിപ്പിക്കണം -എസ്​.ആർ.പി

ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനം അവസാനിപ്പിക്കണമെന്ന്​ സോഷ്യലിസ്​റ്റ്​ റിപ്പബ്ലിക്കൻ പാർട്ടി. എറണാകുളം ജില്ലയിലെ ചെല്ലാനം മുതൽ ആലപ്പുഴയിലെ അഴീക്കൽ വരെയുള്ള പ്രദേശത്തെ കടൽക്ഷോഭത്തിന്​ കാരണം കരിമണൽ ഖനനമാണെന്ന്​ ജനറൽ സെക്രട്ടറി ഒ.വി. ശ്രീദത്ത്​ പറഞ്ഞു. കരിമണൽ ഖനനത്തിനെതിരായ പ്രക്ഷോഭത്തി​ൻെറ ഭാഗമായി 33ാം ദിവസത്തെ സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​േദ്ദഹം. കരിമണൽ ഖനന പ്രദേശത്തെ ആവാസവ്യവസ്ഥയിലെ മാറ്റം മത്സ്യസമ്പത്തി​​െനയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ദുഷ്​കരമാക്കുകയാണ്​. കുട്ടനാട​ിനെ സംരക്ഷിക്കാനെന്ന വ്യാജേന കടൽക്ഷോഭത്തെ പ്രതിരോധിക്കാൻ നട്ട കാറ്റാടിമരം മുറിച്ചുമാറ്റിയുള്ള ഖനനം ആപത്​കരമാണ്​. കൊല്ലത്ത്​ ഐ.ആർ.ഇ നടത്തിയ ഖനനം നിമിത്തം വന്ന നഷ്​ടത്തി​ൻെറ പാഠം ഉൾക്കൊണ്ടുവേണം തോട്ടപ്പള്ളിയിൽ ഖനനം നടത്തേണ്ടതെന്നും ശ്രീദത്ത് പറഞ്ഞു. APL thottapally ചിത്രം: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവിരുദ്ധ സമരത്തി​ൻെറ 33ാം ദിവസത്തെ സമരം എസ്​.ആർ.പി ജനറൽ സെക്രട്ടറി ഒ.വി. ശ്രീദത്ത്​ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.