കിടപ്പുരോഗിയെ ആശുപത്രിയിൽ എത്തിക്കാൻ റോഡ് നിർമാണം തടസ്സമാകരുത്​ -മനുഷ്യാവകാശ കമീഷൻ

ആലപ്പുഴ: കിടപ്പുരോഗിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും മറ്റും റോഡ് നിർമാണത്തി​ൻെറ ഭാഗമായുള്ള പ്രവൃത്തികൾ തടസ്സമാകരുതെന്ന് മനുഷ്യാവകാശ കമീഷൻ. അമ്പലപ്പുഴ കറൂർ സ്വദേശി നളിനാക്ഷൻ നായരുടെ 38കാരനായ മക​ൻെറ ചികിത്സാർഥമുള്ള യാത്രക്ക് ആലപ്പുഴ-അമ്പലപ്പുഴ റോഡ് നെറ്റ്​വർക്കി​ൻെറ ഭാഗമായ കൊച്ചുപുരയ്ക്കൽ - അപ്പാത്തിക്കരി റോഡ് നിർമാണം തടസ്സമാകുന്നെന്ന പരാതിയിലാണ്​ ഉത്തരവ്​. പരാതിക്കാരന് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ അത് പരിഹരിച്ചു നൽകണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി ആലപ്പുഴ പൊതുമരാമത്ത് (നിരത്ത് വിഭാഗം) എക്സി. എൻജിനീയർക്ക് നിർദേശം നൽകി. പരാതിക്കാരനായ നളിനാക്ഷൻ നായരുടെ വീടിനു മുന്നിലുള്ള ഓടയുടെ മുകൾഭാഗം സ്ലാബിട്ട്​ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്​. യാത്രക്ക് തടസ്സമുണ്ടാകാത്ത തരത്തിലാണ് നിർമാണം നടത്തേണ്ടതെന്നും ഉത്തരവിലുണ്ട്. റോഡ് നിർമാണത്തി​ൻെറ ഭാഗമായി ത​ൻെറ വീടി​ൻെറ ഗേറ്റിനടുത്ത് കുഴികൾ രൂപപ്പെട്ടതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു. ഓട സ്ലാബിട്ട് മൂടിയിട്ടില്ലെന്നും ഇത് മകനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തടസ്സമുണ്ടാക്കുന്നെന്നുമായിരുന്നു പരാതി. എന്നാൽ, തടസ്സമുണ്ടെന്ന പരാതി എക്സി. എൻജിനീയർ നിഷേധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.