ഹെൽമറ്റ് മോഷ്​ടാവ്​ പിടിയിൽ

തുറവൂർ: താലൂക്ക് ആശുപത്രിയിൽ ജീവനക്കാര​ൻെറ ബൈക്കിൽനിന്ന്​ ഹെൽമറ്റ് മോഷ്​ടിച്ചയാൾ പിടിയിൽ. വളമംഗലം ചിറയിൽ ഷൈജുവാണ്​ (43) കുത്തിയതോട് പൊലീസി​ൻെറ പിടിയിലായത്. ശനിയാഴ്​ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ആശുപത്രി ഫാർമസിക്ക്​ സമീപത്തെ ഇടനാഴിക്ക്​ സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്നാണ് ഹെൽമറ്റ് കവർന്നത്. സി.സി.ടി.വി ദൃശ്യം പരിശോധിച്ച്​ നടത്തിയ അന്വേഷണത്തിൽ തൊണ്ടിസഹിതം പിടികൂടുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.