മിനി സിവിൽസ്​റ്റേഷനിൽ നഗരസഭ എയ്റോബിക് കമ്പോസ്​റ്റ്​ യൂനിറ്റ് സ്ഥാപിക്കും

ആലപ്പുഴ: മിനി സിവിൽസ്​റ്റേഷനിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ നഗരസഭ എയ്റോബിക് കമ്പോസ്​റ്റ്​ യൂനിറ്റ് സ്ഥാപിക്കും. മിനി സിവിൽ സ്​റ്റേഷൻ സന്ദർശിച്ച ചെയർപേഴ്സൻ സൗമ്യരാജും വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനുമാണ് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് സർവിസ് സംഘടനാ നേതാക്കൾക്ക് ഉറപ്പുനൽകിയത്. ജൈവ-അജൈവ മാലിന്യങ്ങളെ വേർതിരിക്കുന്ന മെറ്റീരിയൽ റീസൈക്ലിങ്​ ഫെസിലിറ്റിയെപ്പറ്റിയും ആലോചിക്കുമെന്നും ഇവർ പറഞ്ഞു. മിനി സിവിൽസ്​റ്റേഷൻ പരിസരത്ത്​ മാലിന്യങ്ങൾ നീക്കാൻ ആരോഗ്യവിഭാഗത്തിന് നിർദേശവും നൽകി. കൗൺസിലർമാരായ എം.ആർ. പ്രേം, വി. വിനീത, ശ്വേത എസ്. കുമാർ, പൊതുമരാമത്ത് ബിൽഡിങ്​ സബ്ഡിവിഷൻ അസിസ്​റ്റൻറ്​ എക്സിക്യൂട്ടിവ് എൻജിനീയർ ജെ.എൽ. ഏബിൾമോൻ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു. ജീവൻ തിരിച്ചുനൽകിയ 'കുട്ടപ്പനെ' തേടി ജോൺ എത്തി മണ്ണഞ്ചേരി: കുരയിലൂടെ ജീവ​ൻെറ വില തിരിച്ചുനൽകിയ 'കുട്ടപ്പനെ' തേടി ജോൺ എത്തി. ആലപ്പുഴയിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മൻെറിലെ താൽക്കാലിക ജീവനക്കാരനായ വൈക്കം ഇടയാഴം പരുത്തിപറമ്പിൽ ജോണിനാണ് 'കുട്ടപ്പ​ൻെറ' കുരയിലൂടെ ജീവൻ തിരികെ കിട്ടിയത്. നവംബർ 26നായിരുന്നു ജോൺ അപകടത്തിൽപെട്ടത്. ജോലി സ്ഥലത്തുനിന്ന് മടങ്ങിയ ജോണി​ൻെറ ബൈക്ക് നിയന്ത്രണം വിട്ട്​ കാവുങ്കൽ തെക്കേ കവലക്ക്​ തെക്കുവശം നാഥൻസ് ആർ.ഒ വാട്ടർ പ്ലാൻറിന്​ സമീപം കലുങ്കിൽ ഇടിച്ച് കുളത്തിലേക്ക്​ വീഴുകയും അർധബോധാവസ്ഥയിൽ ആകുകയുമായിരുന്നു. പുലർച്ച ആയതിനാൽ ആരും സംഭവം അറിഞ്ഞിരുന്നില്ല. സമീപം കിടന്നിരുന്ന, നാട്ടുകാർ 'കുട്ടപ്പൻ' എന്നുവിളിക്കുന്ന തെരുവുനായ്​ അപകടം കാണുകയും തുടർച്ചയായി കുരക്കുകയുമായിരുന്നു. പുലർച്ച നടക്കാനിറങ്ങിയ തേനാംപുറത്ത് അനീഷ്, മട്ടുമ്മേൽവെളി ശ്യാംകുമാർ എന്നിവർ ഇത്​ ശ്രദ്ധയിൽപെട്ട്​ കുളത്തിലിറങ്ങി ജോണിനെ രക്ഷപ്പെടുത്തുകയായിരുന്നു. കോട്ടയത്തെ ചികിത്സക്കും ഫിസിയോതെറപ്പിക്കുംശേഷം പുറത്തിറങ്ങിയ ജോൺ കുടുംബ സുഹൃത്തുക്കളായ മാരാരിക്കുളം പൊലീസ് സ്​റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ പി.എസ്. സിന്ധു, കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനായ മോഹൻകുമാർ എന്നിവരോടൊപ്പമാണ് 'കുട്ടപ്പനെ' കാണാനെത്തിയത്. 'കുട്ടപ്പൻ' ഓടിവന്ന് ചാടിക്കയറുകയും സ്നേഹപ്രകടനം കാണിച്ചതും കൂടിയവരിൽ കൗതുകവും ആശ്ചര്യവും പടർത്തി. ചിത്രം: AP69 John -'കുട്ടപ്പനും' ജോണും ചിത്രം: AP70 Madhyamam Vartha -'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.