എസ്​.പി.സി ഓൺലൈൻ കലോത്സവത്തിൽ കരുത്തുകാട്ടി ആലപ്പുഴ

ആലപ്പുഴ: കോവിഡ് മഹാമാരിയിൽ സ്​റ്റുഡൻറ്​​ പൊലീസ്​ കാഡറ്റ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിയ ഓൺലൈൻ കലോത്സവത്തിൽ ആലപ്പുഴ ജില്ലക്ക്​ മികച്ചവിജയം. പോത്തപ്പള്ളി കെ.കെ.കെ.വി.എമ്മിലെ സാനിയ സന്തോഷ്​ മോഹിനിയാട്ടത്തിൽ ഒന്നും കുച്ചിപ്പുടിയിൽ മൂന്നും സ്ഥാനം നേടി. ചെട്ടികുളങ്ങര സ്കൂളിലെ ജയദേവിന്​ നാടൻപാട്ടിന് ഒന്നാംസ്ഥാനവ​ും മുഹമ്മ എ.ബി.വി.എച്ച്​.എസി​െല ആദർശിന്​ ചെണ്ടവാദ്യത്തിന് ഒന്നാംസ്ഥാനവും എഴുപുന്ന സൻെറ്​ റാഫേൽ സ്കൂളിലെ കെ.ബി. അലീനക്ക്​ ഇംഗ്ലീഷ് പ്രസംഗത്തിന്​ രണ്ടാംസ്ഥാനവും ലഭിച്ചു. ജില്ലതലത്തിൽ സൂം വഴി നടത്തിയ മത്സരത്തിൽ വിജയിച്ചവരാണ് സംസ്ഥാനതലത്തിൽ മത്സരിച്ചത്​. വിജയികളെ ജില്ല പൊലീസ്​ മേധാവി പി.എസ്​. സാബു അനുമോദിച്ചു. അഡീഷനൽ എസ്.പി എൻ. രാജൻ, എസ്​.പി.സി ജില്ല നോഡൽ ഓഫിസർ എസ്. വിദ്യാധരൻ, അസി. ജില്ല നോഡൽ ഓഫിസർ കെ.വി. ജയചന്ദ്രൻ, സ്കൂൾ ചുമതലയുള്ള അധ്യാപകരായ മായ (രാമപുരം സ്കൂൾ ), ദീപ ( ലജ്​നത്ത് സ്കൂൾ), അശ്വതി (എ.ബി.വി.എച്ച്​.എസ്​.എസ്​), രഞ്​ജിനി (ബി.പി.എച്ച്​.എസ്​.എസ്​) എന്നിവർ പരിപാടികൾക്ക്​ നേതൃത്വം നൽകി. ചിത്രം: സ്​റ്റുഡൻറ്​​ പൊലീസ്​ കാഡറ്റുകളുടെ സംസ്ഥാനതല ഒാൺലൈൻ കലോത്സവത്തിൽ വിവിധ ഇനങ്ങളിൽ വിജയിച്ച സാനിയ സന്തോഷ്​, ആദർശ്​, ജയദേവ്​ AP25 Saniya Santhosh സാനിയ സന്തോഷ് AP26 Adarsh ആദർശ് AP27 jayadev ജയദേവ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.