ചെങ്ങന്നൂരിൽ പദവികൾ മൂന്നുഘട്ടമായി ആറുപേർ പങ്കിടും

ചെങ്ങന്നൂർ: വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന്​ ഭരണം നിലനിർത്താനായ ചെങ്ങന്നൂർ നഗരസഭയിൽ കോൺഗ്രസിൽ ചെയർമാൻ- വൈസ് ചെയർമാൻ പദവികളിൽ അഞ്ചുവർഷകാലയളവിൽ ആറു പേർക്കായി പങ്കിട്ടു. ജനറൽ വനിത സംവരണമായ ചെയർപേഴ്സൻ പദവിയിൽ ആദ്യത്തെ രണ്ടുവർഷം മറിയാമ്മ ജോൺ ഫിലിപ്പായിരിക്കും. തുടർന്നുള്ള ഒരുവർഷം സൂസമ്മ എബ്രഹാമും അവസാനത്തെ രണ്ടുവർഷം ശോഭാ വർഗീസും പദവി പങ്കിടാൻ ധാരണയായി. ഇതേകാലയളവിൽ യഥാക്രമം ജി. ശ്രീജിത്ത് (ഗോപു പുത്തൻ മഠത്തിൽ), കെ.എം. മനീഷ് (മനീഷ് കീഴാമoത്തിൽ), കെ.ഷിബു രാജൻ എന്നിവർ വൈസ് ചെയർമാൻമാരാകും. ചേർത്തലയിൽ ഷേർളി ഭാർഗവൻ ചേർത്തല: ഷേർളി ഭാർഗവൻ ചേർത്തല നഗരസഭാധ്യക്ഷയാകും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​ൻെറ ബന്ധുവായ ഇവർ മൂന്നാംഅങ്കത്തിൽ എട്ടാംവാർഡിൽനിന്നാണ്​ വിജയിച്ചത്​. സ്മിതാലയത്തിൽ പരേതനായ ആർ.ഭാർഗവ​ൻെറ ഭാര്യയാണ്. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷയായിട്ടുണ്ട്​്​. സി.പി.എം ചേർത്തല ഏരിയാസമിതിയംഗം, മഹിള അസോസിയേഷൻ ജില്ല സമിതി അംഗം, ചേർത്തല ഏരിയ പ്രസിഡൻറ്​, സി.ഐ.ടി.യു ജില്ല സമിതി അംഗം, കയർ തൊഴിലാളി യൂനിയൻ സംസ്ഥാന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. സി.പി.ഐക്ക്​ വിട്ടുനൽകിയ​ വൈസ്​ചെയർമാൻ പദവിയിലേക്ക്​ 14ാം വാർഡിൽനിന്നും വിജയിച്ച സി.പി​.ഐ പ്രതിനിധി ടി.എസ്​. അജയകുമാർ മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.