ചെങ്ങന്നൂർ ബ്ലോക്കിൽ ജെബിൻ പ്രസിഡൻറാകും

ചെങ്ങന്നൂർ: മുൻകാലങ്ങളിൽനിന്ന്​ വിപരീതമായി തുടർച്ചയായി രണ്ടാമതും എൽ.ഡി.എഫ്​ ഭരണം നിലനിർത്തിയ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ ജില്ല പഞ്ചായത്ത്​ മുൻ അംഗംകൂടിയായ ജെബിൻ പി. വർഗീസ് പ്രസിഡൻറാകും. ഡി.വൈ.എഫ്.ഐ ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായ ഇദ്ദേഹം വെണ്മണി ഡിവിഷനിൽനിന്നുമാണ് വിജയിച്ചത്. മുളക്കുഴ അരീക്കര ഡിവിഷൻ പ്രതിനിധിയും മുളക്കുഴ ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷയുമായ കെ.ആർ. രാധാബായി ആയിരിക്കും വൈസ് പ്രസിഡൻറ്. ഭരണകക്ഷിയായ എൽ.ഡി.എഫിന് ഇക്കുറി ഭരണതുടർച്ചയാണ്. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് ഏഴ് അംഗങ്ങളാണുള്ളത്. കോൺഗ്രസിന്​ നാലും ബി.ജെ.പിക്ക്​ രണ്ട്​ അംഗങ്ങളുമുണ്ട്​. വൈദ്യുതി മുടങ്ങും ചേർത്തല: വെസ്​റ്റ്​ സെക്​ഷനിലെ മുട്ടം ചർച്ച്, നടക്കാവ്, പാരഡൈസ്, തിരുമല, മഠത്തിൽ, വല്ലയിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. ചെങ്ങന്നൂർ: ആലാ, ഉമ്മാത്തിൽ, പേരിശ്ശേരി, യമുന നഗർ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. മാന്നാർ: വള്ളോംതിട്ട, ചിറ്റമ്മേത്ത്, ബുധനൂർ തോപ്പിൽ ചന്തക്ക് വടക്ക​ുവശം, ആലുംമൂട്, കടപ്രമഠം, പാണ്ടനാട് ആലുംമൂട്ടിൽ നട ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച പകൽ വൈദ്യുതി മുടങ്ങും. മാന്നാർ: ചെന്നിത്തല, ശാന്തിവനം, വേണാട്, പറക്കടവ് ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ തിങ്കളാഴ്ച പകൽ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.