കർഷകർക്ക്​ ഐക്യദാർഢ്യം; അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചു

ആലപ്പുഴ: ദേശീയകാർഷിക പ്രക്ഷോഭത്തെ പിന്തുണച്ച്​ സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരചത്വരത്തിൽ അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ്​ ആദ്യദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി ജോയിക്കുട്ടി ജോസ് അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ ജില്ല സെക്രട്ടറി ആര്‍. സുഖലാല്‍, കര്‍ഷക സംഘം ജില്ല സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍, കര്‍ഷകസംഘം മുന്‍ ജില്ല കമ്മിറ്റിയംഗം രാമഭദ്രന്‍, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി ആര്‍. പ്രസാദ്, പി.എസ്​. സന്തോഷ്കുമാര്‍, കെ.ജി. സന്തോഷ്, കെ. ഗോപിനാഥന്‍, ബി. അൻസാരി എന്നിവർ സംസാരിച്ചു. ബുധനാഴ്​ച രാവിലെ 10.30ന്​ സി.പി.എം ജില്ലസെക്രട്ടറി ആർ. നാസർ സമരം ഉദ്​ഘാടനം ചെയ്​തു. കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച പെട്രോൾ ഡീസിൽ വില വർധനവിൽ പ്രതിഷേധിച്ച്​ എ.ഐ.ടി.യു.സി ആലപ്പുഴ ബി.എസ്​.എൻ.എൽ ഓഫിസിന്​ മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ്​ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ്​ എ. ശിവരാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയൻറ്​ സെക്രട്ടറി എലിസബത്ത് അസിസി, ദേശീയ കൗൺസിൽ അംഗം പി.വി. സത്യനേശൻ,ബി.കെ.എം.യു ജില്ല സെക്രട്ടറി ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു. AP70 AITUC കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ എ.ഐ.ടി.യു.സി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ ഓഫിസ്​ മാർച്ച് സംസ്ഥാന വൈ പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.