അമലോത്ഭവ തിരുനാളിന് കൊടിയേറി

ചേര്‍ത്തല: മരിയന്‍ തീർഥാടനകേന്ദ്രമായ മുട്ടം സൻെറ്​ മേരീസ് ഫൊറോന പള്ളിയില്‍ ദൈവമാതാവി​ൻെറ . വികാരി ഡോ. പോള്‍ വി. മാടന്‍ കൊടിയേറ്റി. ദിവ്യബലിയില്‍ ഫാ. സുരേഷ് മൽപാന്‍ കാര്‍മികത്വം വഹിച്ചു. 12ന് രാവിലെ ആറിനും ഏഴിനും ദിവ്യബലി, വൈകീട്ട് അഞ്ചിന് രൂപം വെഞ്ചരിപ്പ്, 5.30ന് പാട്ടുകുര്‍ബാന, പ്രസംഗം. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോയി അയിനിയാടന്‍ കാര്‍മികത്വം വഹിക്കും. തിരുനാള്‍ ദിനമായ 13ന് രാവിലെ ആറിനും ഏഴിനും എട്ടിനും ഒമ്പതിനും കുര്‍ബാന, 10ന്​ ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറാൽ മോണ്‍. ഹോര്‍മീസ് മൈനാട്ടി കാര്‍മികനാകും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍. ചിത്രം: AP62 Muttam Pally ചേര്‍ത്തല മുട്ടം സൻെറ്​ മേരീസ് ഫൊറോന പള്ളിയില്‍ മാതാവി​ൻെറ തിരുനാളിന് വികാരി റവ. ഡോ. പോള്‍ വി. മാടന്‍ കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.