പോളിങ് കുറവ്: മാവേലിക്കരയിൽ മുന്നണികൾ ആശങ്കയിൽ

മാവേലിക്കര: പോളിങ് ശതമാനം കുറഞ്ഞതോടെ മാവേലിക്കര നഗരസഭയിൽ മുന്നണികൾ ആശങ്കയിൽ. 2015ലെ തെരഞ്ഞെടുപ്പിനെക്കാൾ ഇക്കുറി 2.39 ശതമാനം കുറവായിരുന്നു. ഒമ്പതോളം വാർഡുകളിൽ പോളിങ് ശതമാനം കൂടിയത് അനുകൂലമാകുമെന്നാണ് മുന്നണികളുടെ കണക്കുകൂട്ടൽ. നിലവിലെ വാർഡുകളിൽ പോളിങ് കൂടിയത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ്​ എൽ.ഡി.എഫ് അവകാശം. പടിത്തോട് വാർഡിലാണ് ഉയർന്ന പോളിങ് ശതമാനം. പ്രായിക്കര, ഗവ. ആശുപത്രി, പെന്നാരംതോട്ടം വാർഡുകളിലാണ് 65 ശതമാനത്തിൽ താഴെ പോളിങ്. 15 വാർഡുകളിൽ വൻ വിജയം നേടി ഭരണം നിലനിർത്താനാകുമെന്ന് മുൻ നഗരസഭ അധ്യക്ഷയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ലീല അഭിലാഷ് പറഞ്ഞു. കഴിഞ്ഞ പ്രാവശ്യത്തെ വീഴ്ചകൾ പരിഹരിച്ച്​ തെരഞ്ഞെടുപ്പിനെ നേരിട്ടതിനാൽ ഭരണം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. മുമ്പെങ്ങും കാണാത്ത ഒത്തൊരുമയോടെ പ്രവർത്തനങ്ങൾ നടത്തിയതിനാൽ കഴിഞ്ഞ തവണത്തെ 14 മുതൽ 17 വരെ സീറ്റുകൾ നേടാൻ കഴിയുമെന്ന് മുൻ കൗൺസിലറും കോൺഗ്രസ് പാർലമൻെറി പാർട്ടി ലീഡറുമായിരുന്ന കെ. ഗോപൻ പറഞ്ഞു. എന്നാൽ, ചരിത്രവിജയം നേടാൻ കഴിയുമെന്ന് ബി.ജെ.പിയും വിലയിരുത്തുന്നു. 12 സീറ്റിൽ വിജയം ഉറപ്പാണെന്നും സാഹചര്യം അനുകൂലമായാൽ 15 സീറ്റ്​ നേടാൻ കഴിയുമെന്നും ബി.ജെ.പി നിയോജക മണ്ഡലം സെക്രട്ടറി കെ.വി. അരുണും പറയുന്നു. മാവേലിക്കര നഗരസഭ വാർഡ്, ആകെ വോട്ട്​, പോൾ ചെയ്തത്, ശതമാനം മറ്റം വടക്ക്: 1109, 868, 78.27 കുരുവിക്കാട്: 740, 571, 77.16 കണ്ടിയൂർ: 1223, 913, 74.65 മുനിസിപ്പൽ ബസ്​സ്​റ്റാൻഡ്: 826, 544, 65.86 പ്രായിക്കര ടെമ്പിൾ: 803, 547, 68.12 പ്രായിക്കര: 647, 405, 62.6 ഗവ. ആശുപത്രി: 753, 481, 63.88 തഴക്കര: 642, 435, 67.76 പുതിയകാവ് മാർക്കറ്റ്: 1092, 782, 71.61 കൊറ്റാർകാവ്: 910, 619, 68.02 റെയിൽവേ സ്​റ്റേഷൻ: 938, 619, 65.99 കല്ലുമല: 764, 585, 76.57 ഉമ്പർനാട്: 836, 610, 72.97 ആയുർവേദ ആശുപത്രി: 574, 416, 72.47 പവർഹൗസ്: 897, 686, 76.48 പടിത്തോട്: 752, 597, 79.39 പുന്നമൂട് മാർക്കറ്റ്: 885, 634, 71.64 പോനകം: 856, 632, 73.83 ഫാക്ടറി: 790, 603, 76.34 സിവിൽ സ്‌റ്റേഷൻ: 783, 548, 69.99 കൊച്ചിക്കൽ തെക്ക്: 804, 573, 71.27 പൊന്നാരംതോട്ടം: 942, 591, 62.74 കോട്ടയ്ക്കകം: 795, 549, 69.06 മുനിസിപ്പൽ ഓഫിസ്: 838, 578, 68.97 കൊച്ചിക്കൽ: 1024, 732, 71.48 പനച്ചമൂട്: 1305, 921, 70.57 കണ്ടിയൂർ തെക്ക്: 1078, 747, 69.29 തട്ടാരമ്പലം: 809, 592, 73.18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.