കൊറ്റുകുളങ്ങര ജുമാമസ്ജിദ് കുത്തിത്തുറന്ന് മോഷണം

കായംകുളം: കൊറ്റുകുളങ്ങര ജുമാമസ്ജിദ് കുത്തിത്തുറന്ന് നേർച്ചവഞ്ചിയിലും ഒാഫിസിലും സൂക്ഷിച്ച പണം കവർന്നു. പള്ളിക്കുള്ളിലെ മൂന്ന് നേർച്ച വഞ്ചിയിലും ഒാഫിസിലെ മേശയിലും സൂക്ഷിച്ച 15,000 രൂപയോളമാണ് അപഹരിച്ചത്. പള്ളിയുടെ വാതിലും ഒാഫിസ് വാതിലി​ൻെറ പൂട്ടും തകർത്താണ് അകത്തുകടന്നത്. പ്രഭാത പ്രാർഥനക്ക് എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പണം എടുത്തശേഷം നേർച്ചവഞ്ചികൾ പള്ളിക്ക് പുറത്ത് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പൊലീസ് പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.