മത്സരരംഗത്ത് സജീവസാന്നിധ്യമായി മാധ്യമപ്രവർത്തകരും

ചെങ്ങന്നൂർ: നഗരസഭയിലും താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലും മത്സരരംഗത്ത്​ മാധ്യമപ്രവർത്തകരുടെ ഒരുനിര. ചെങ്ങന്നൂർ മീഡിയ സൻെറർ പ്രസിഡൻറായി പ്രവർത്തിക്കുകയും നഗരസഭ ചെയർമാനായതോടെ സ്ഥാനമൊഴിഞ്ഞ കെ. ഷിബു രാജൻ (കോൺഗ്രസ്) നാലാമൂഴത്തിൽ നഗരസഭ 23 ബഥേൽ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. വീക്ഷണം ദിനപത്രം ലേഖകനായ ഇദ്ദേഹം കഴിഞ്ഞ മൂന്നുതവണ വിവിധ വാർഡുകളെ പ്രതിനിധാനം ചെയ്​ത്​ നഗരസഭ കൗൺസിലറായിരുന്നു. നിരവധി തവണ കൗൺസിലറായി നിരവധി പദവികൾ വഹിച്ച വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷനായിരുന്ന സി.പി.എമ്മിലെ വി.വി. അജയനുമായി നേരിട്ടു മാറ്റുരക്കുകയാണ്. 'കേരള കൗമുദി' ചെങ്ങന്നൂർ ലേഖകൻ സന്തോഷ് കുമാർ (കിങ്സ്) നഗരസഭ ടൗൺ 24ാം വാർഡിൽ ബി.ഡി.ജെ.എസ് സ്വതന്ത്ര സ്ഥാനാർഥിയാണ്. നിരവധി സംഘടനകളിലും സജീവ സാന്നിധ്യമാണ്. മുൻ കൗൺസിലർമാരായിരുന്ന അശോക് പടിപ്പുരയ്ക്കൽ (കോൺഗ്രസ്), അനിൽകുമാർ (സി.പി.എം), ബി. ജയകുമാർ (ബി.ജെ.പി) എന്നിവരുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 'കേരള കൗമുദി' മാന്നാർ ലേഖകനും ബി.ഡി.ജെ.എസ് പ്രവർത്തകനുമായ അനീഷ് പാണ്ടനാട് (കെ.ജി. അനീഷ് കുമാർ) പാണ്ടനാട് പഞ്ചായത്ത് ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ്. നിരവധി സാമൂഹിക-സന്നദ്ധ സംഘടന പ്രവർത്തകൻ കൂടിയായ ഇദ്ദേഹം മാതൃക കർഷകനുമാണ്. കോൺഗ്രസിലെ എൻ.പി. ബേബി, എൽ.ഡി.എഫിലെ മനോജ് കുമാർ, സുരേന്ദ്രൻ (എൻ.ഡി.എ) എന്നിവരും ഇവിടെ ജനവിധി തേടുന്നു. ചെങ്ങന്നൂരിൽനിന്ന​ പ്രസിദ്ധീകരിക്കുന്ന ഇടനാട് ശബ്​ദം വാർത്തപത്രികയുടെ ചീഫ് എഡിറ്ററും അയ്യപ്പസേവ സംഘം താലൂക്ക് ഭാരവാഹിയുമായ സോമൻ പ്ലാപ്പള്ളി (ആർ. സോമശേഖരൻ നായർ) നഗരസഭ മൂന്നാം വാർഡിൽ യു.ഡി.എഫ് (കോൺഗ്രസ്) സ്ഥാനാർഥിയാണ്. ഈ വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രൻ രാകേഷ്കുമാറുമായി നേരിട്ടുള്ള പോരാട്ടമാണിവിടെ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.