പൊങ്ങുവള്ളവും വലയും കത്തിച്ചു

അമ്പലപ്പുഴ: കരയിൽ വെച്ചിരുന്ന മത്സ്യബന്ധന പൊങ്ങുവള്ളവും വലയും കത്തിച്ചനിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ാം വാർഡ് കോമന പുതുവൽ ബിജുവി​ൻെറ പൊങ്ങുവള്ളമാണ് കത്തിയനിലയിൽ കണ്ടത്. ബുധനാഴ്ച മത്സ്യബന്ധനത്തിനുശേഷം കരയിൽ വെച്ചിരുന്നതാണ് വള്ളം. വ്യാഴാഴ്ച കടലിൽ പോകരുതെന്ന മുന്നറിയിപ്പുള്ളതിനാൽ ജോലിക്ക് പോയിരുന്നില്ല. വെള്ളിയാഴ്ച പുലർച്ച ജോലിക്ക് പോകാൻ എത്തിയപ്പോഴാണ് ഇവ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. രണ്ടാഴ്ച മുമ്പ്​ വാങ്ങിയ വലയും രണ്ടുമാസം മുമ്പ്​ വാങ്ങിയ പൊങ്ങുവള്ളവുമാണ് കത്തിയത്. ഏകദേശം 40,000 രൂപയുടെ നഷ്​ടം കണക്കാക്കുന്നതായി ബിജു പറഞ്ഞു. വള്ളം കത്തിയതോടെ ഈ കുടുംബത്തി​ൻെറ ഉപജീവനമാർഗവും നിലച്ചിരിക്കുകയാണ്. ചിത്രം: AP52 Ponthuvallam കത്തിക്കരിഞ്ഞ പൊങ്ങുവള്ളത്തിനരികിൽ ഉടമ ബിജു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.