സ്ഥാനാർഥി സംഗമങ്ങൾ ഇല്ലെങ്കിലും മാന്നാറിൽ എല്ലാം ലൈവാണ്​

ചെങ്ങന്നൂർ: കോവിഡ്​ കാല തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി സംഗമങ്ങൾ ഇല്ലാതായതി​ൻെറ കുറവും ആവേശവും കെടാതെ ലൈവായി നൽകി സജിയും ബഷീറും. മാന്നാർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലുമെത്തി എല്ലാ സ്ഥാനാർഥികളെയും ഒരുമിപ്പിച്ച് അവർക്കു പറയാനുള്ളത് ജനങ്ങളിലേക്കെത്തിക്കാൻ കഴിഞ്ഞതി​ൻെറ സന്തോഷത്തിലാണ് മാന്നാറിലെ സജി കുട്ടപ്പനും മുഹമ്മദ്​ ബഷീർ പാലക്കീഴിലും. എല്ലാ വാർഡുകളിലൂടെയും സഞ്ചരിച്ച് സ്വതന്ത്രർ ഉൾ​െപ്പടെയുള്ളവരെ ഒരു കുടക്കീഴിൽ അണിനിരത്തി പറഞ്ഞ കാര്യങ്ങൾ നേരിട്ട് ജനങ്ങളിലേക്ക്​ എത്തിക്കുക എന്ന ശ്രമകരമായ ജോലിയാണ് ഇവർ ഏറ്റെടുത്തത്. പതിനായിരത്തിലധികം അംഗങ്ങളുള്ള മാന്നാർ അറ്റ്​ മാന്നാർ എന്ന ഫേസ്​ബുക്ക് ഗ്രൂപ്പിലൂടെ ലൈവായിട്ടാണ് ഇത് ഇവർ ജനങ്ങളിലേക്ക്​ എത്തിച്ചത്. 65 സ്ഥാനാർഥികളെയാണ് ലൈവിലൂടെ ജനങ്ങളിലേക്ക്​ എത്തിച്ചത്. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിക്കുന്ന ടൗൺ വാർഡായ അഞ്ചാം വാർഡിൽ നിന്നുമാണ് ലൈവ് പരിപാടിക്ക് തുടക്കം കുറിച്ചത്. അത് ജനങ്ങൾ ഏറ്റെടുക്കുകയും അഭിനന്ദനങ്ങൾ അറിയിച്ച് പലരും എത്തുകയും ചെയ്തപ്പോൾ ആത്മവിശ്വാസത്തോടെ മുഴുവൻ വാർഡുകളിലേക്കും ഇറങ്ങുകയായിരുന്നു. ചിത്രം: AP55 Live മാന്നാർ പഞ്ചായത്ത്​ ഒന്നാം വാർഡിലെ അഞ്ച്​ വനിത സ്ഥാനാർഥികളെ അണിനിരത്തി നടത്തിയ ഫേസ്​ബുക്ക്​ ലൈവ്​ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.