അംബേദ്കർ ചരമദിനാചരണം

തുറവൂർ: എസ്.സി ആൻഡ് എസ്.ടി കോ ഓപറേറ്റിവ് ക്ലസ്​റ്ററി​ൻെറ നേതൃത്വത്തിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ 64ാം ചരമവാർഷികം ആറിന് ആചരിക്കും. എരമല്ലൂർ പാർഥസാരഥി ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. മന്ത്രി ജി. സുധാകര​ൻ മാപ്പ്​ പറയണം -കോൺഗ്രസ്​ തുറവൂർ: എം.എൽ.എക്ക്​ എതിരെ മന്ത്രി ജി. സുധാകരൻ നടത്തിയ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപിക്കലാ​െണന്നും പ്രസ്താവന പിൻവലിച്ച് സുധാകരൻ മാപ്പ്​ പറയണമെന്നും അരൂർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി ആവശ്യപ്പെട്ടു. 10 ദിവസത്തിനുമേലായി കോവിഡ് പോസിറ്റിവായി മെഡിക്കൽ കോളജ് ആശുപത്രിയിലും ഇപ്പോൾ ആസ്​റ്റർ മെഡ്​സിറ്റിയിലും ചികിത്സയിൽ കഴിയുന്ന എം.എൽ.എ ഷാനിമോൾ ഉസ്മാനെതിരെ ജി. സുധാകരൻ നടത്തിയ ആക്ഷേപ പരാമർശം അദ്ദേഹത്തി​ൻെറ വികല മനസ്സി​ൻെറ പ്രതിഫലനമാണെന്ന് അരൂർ ബ്ലോക്ക് കോൺഗ്രസ്​ പ്രസിഡൻറ്​ ദിലീപ് കണ്ണാടൻ പറഞ്ഞു. ജി. സുധാകര​ൻെറ വായാടിത്തം അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വം തയാറാകണമെന്നും കോൺഗ്രസ്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.