വൈദ്യുതി തൂണ്​ ഒടിഞ്ഞുവീണ്​ കരാർ തൊഴിലാളിക്ക്​ പരിക്കേറ്റു

കുട്ടനാട്: പുതുതായി സ്ഥാപിച്ച വൈദ്യുതി തൂണ്​ ഒടിഞ്ഞുവീണ്​ കരാർതൊഴിലാളിക്ക്​ പരിക്ക്​. കാവാലം സ്വദേശിയായ മഹേഷിനാണ് പരിക്കേറ്റത്. കെ.എസ്.ഇ.ബി മങ്കൊമ്പ് സെക്​ഷൻ പരിധിയിലാണ്​ സംഭവം. തിങ്കളാഴ്ച വൈകീട്ട് നാലോടെ പുളിങ്കുന്ന് കണ്ണാടി കൊല്ലാറ വീടിന്​ സമീപത്താണ്​ അപകടം. തൂണി​ൻെറ മുകളിൽ കയറിയിരുന്ന്​ കമ്പികൾ വലിക്കുന്നതിനിടെ മണ്ണി​ൻെറ നിരപ്പിലുള്ള ചുവടുഭാഗം ഒടിഞ്ഞുവീഴുകയായിരുന്നു. തൂണിനുമുകളിലിരുന്ന്​ ജോലി ചെയ്യുന്നതിനാൽ സുരക്ഷക്കായി കയർ ഉപയോഗിച്ച് ശരീരം പോസ്​റ്റിൽ കെട്ടിയ നിലയിലായിരുന്നു. വീഴ്ചയിൽ വൈദ്യുതി തൂണി​ൻെറ അടിയിൽപെട്ട മഹേഷിനെ തൊഴിലാളികളും അയൽവാസികളും ചേർന്നാണ് പുറത്തെടുത്തത്. വയറിന്​ പരിക്കേറ്റ മഹേഷിനെ പുളിങ്കുന്ന് താലൂക്ക്​ ആശുപത്രിയിലും തുടർന്ന്​ വിദഗ്​ധ പരിശോധനകൾക്ക്​ ആലപ്പുഴക്കും കൊണ്ടുപോയി. വൈദ്യുതി തൂണി​ൻെറ ഗുണനിലവാരമില്ലായ്മയാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.