ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ ഐ.എൻ.എൽ

ആലപ്പുഴ: ജനകീയ ആവശ്യങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള കേന്ദ്ര നടപടി അപലപനീയമാണെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി.അൻഷാദ് പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ചരിത്രസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജില്ല കമ്മിറ്റി ആലപ്പുഴയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ പ്രതിജ്ഞ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വർക്കിങ്ങ് കമ്മിറ്റി അംഗം സുധികോയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ എ.കെ.ഉബൈസ്, വി.പി.ലത്തീഫ്,എ.ബി.നൗഷാദ്, എൻ.പി.ബദറുദ്ദീൻ, ഷാജി കോയാപറമ്പൻ, അബ്ബാസ്, സക്കരിയ്യ ,കബീർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.