സംവരണ അട്ടിമറി ഭരണഘടന ലംഘനം -സമസ്ത എംപ്ലോയീസ് അസോ.

മണ്ണഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപ്പാക്കുന്ന സാമ്പത്തിക സംവരണം ഭരണഘടന ലംഘനമാണെന്ന് സമസ്ത എംപ്ലോയീസ് അസോസിയേഷൻ മേഖല കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തോടൊപ്പം ചേർന്ന് നിന്നിട്ടുള്ള പിന്നാക്ക വിഭാഗങ്ങളോടുള്ള പിണറായി സർക്കാറി​ൻെറ കൊടിയ വഞ്ചനയാണ് ധിറുതിപിടിച്ച് നടപ്പാക്കിയ പുതിയ സംവരണ ഉത്തര​െവന്നും കൺ​െവൻഷൻ അഭിപ്രായപ്പെട്ടു. സമസ്ത കേരള ജംഇയ്യതുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബ്​ദുറഹ്‌മാൻ അൽ ഖാസിമി യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത എംപ്ലോയീസ് അസോസിയേഷൻ ജില്ല പ്രസിഡൻറ്​ ടി.എ. അഷ്​റഫ് കുഞ്ഞ് ആശാൻ അധ്യക്ഷത വഹിച്ചു. കേരള യൂനിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റ് അംഗം എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ വിഷയാവതരണം നടത്തി. ​െമക്ക സ്​റ്റേറ്റ് എക്സിക്യൂട്ടിവ് അംഗം ടി. ഷാജിമോൻ പനമ്പള്ളി, സുന്നി യുവജന സംഘം ജില്ല ജനറൽ സെക്രട്ടറി നിസാർ പറമ്പൻ, മദ്റസ മാനേജ്മൻെറ്​ അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം. മുജീബ് റഹ്‌മാൻ, കെ. ഷാജഹാൻ ആപ്പൂര്, എൻ.എ. മുഹമ്മദ് ഇഖ്ബാൽ നാലുതറ, അബ്​ദുസ്സലാം മേമന, പി.യു. ഷറഫ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. അമ്പനാകുളങ്ങര ജുമാമസ്ജിദ് ഖത്തീബ് ലുഖ്​മാനുൽ ഹക്കീം ബാഖവി ജീലാനി അനുസ്മരണവും നാലുതറ ഹിഫ്ള് കോളജ് പ്രിൻസിപ്പൽ മുഹമ്മദ് സിയാദ് അസ്‌ലമി പ്രാർഥനക്കും നേതൃത്വം നൽകി. ചിത്രം: AP64 Samastha സമസ്ത എംപ്ലോയീസ് അസോസിയേഷൻ മണ്ണഞ്ചേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കൺ​െവൻഷൻ സമസ്ത ജില്ല ജനറൽ സെക്രട്ടറി അബ്​ദുറഹ്‌മാൻ അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.