ചാരുംമൂട് മേഖലയിൽ മുന്നണികൾക്ക്​ റെബൽ ശല്യം

ചാരുംമൂട്: സ്ഥാനാർഥികളുടെ ചിത്രം പൂർണമായതോടെ ചാരുംമൂട് മേഖലയിൽ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾക്ക്​ റിബൽ ശല്യം. താമരക്കുളം കണ്ണനാകുഴി മൂന്നാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതനായി രംഗത്തെത്തിയ പ്രസാദ് ചിത്രാലയയെ പാർട്ടിയിൽനിന്ന്​ പുറത്താക്കി. ഒന്നാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി തൻസീർ കണ്ണനാകുഴിക്കെതിരെ കോൺഗ്രസിലെ വഹാബ് മത്സരിക്കുന്നു. താമരക്കുളം ടൗൺ വാർഡിൽ കോൺഗ്രസിലെ ജലീല ഹബീബിനെതിരെ മഹിള കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡൻറ്​ ടി.ആർ. ബിന്ദു മത്സരിക്കുന്നു. താമരക്കുളം 12ാം വാർഡിൽ സി.പി.ഐ അംഗമായിരുന്ന കവിത വിശ്വൻ രാജിവെച്ച് എസ്.ഡി.പി.ഐ സ്ഥാനാർഥിയായി മത്സരിക്കുന്നു. ചുനക്കര കിഴക്ക് മൂന്നാം വാർഡിൽ സി.പി.എമ്മിലെ അനുവിനെതിരെ സി.പി.എം പ്രവർത്തക സുജാതയും മത്സര രംഗത്തുണ്ട്. ചതുഷ്​കോണ മത്സരം നടക്കുന്ന ചുനക്കര പത്താം വാർഡിൽ സി.പി.ഐയും സി.പി.എമ്മും സ്ഥാനാർഥികളെ നിർത്തിയത് എൽ.ഡി.എഫിൽ പ്രതിസന്ധിക്കിടയാക്കിയിട്ടുണ്ട്. സി.പി.ഐ സ്ഥാനാർഥിയായി ശ്രീകുമാറും സി.പി.എം സ്ഥാനാർഥിയായി രാജീവും മത്സര രംഗത്തുണ്ട്. ഇവരോടൊപ്പം കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർഥികളും മത്സരിക്കുന്നു. പാലമേൽ പഞ്ചായത്തിൽ ദമ്പതികൾ മത്സര രംഗത്ത് ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത്​ തെരഞ്ഞെടുപ്പിൽ ദമ്പതികൾ മത്സര രംഗത്ത്. ആദിക്കാട്ടുകുളങ്ങര പീരകത്തും പറമ്പിൽ ഷറഫുദീൻ മോനായി, ഭാര്യ അൻസി ഷറഫുദീൻ എന്നിവരാണ് പി.ഡി.പി സ്ഥാനാർഥികളായി തൊട്ടടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. ഷറഫുദീൻ ആദിക്കാട്ടുകുളങ്ങര ടൗൺ 10ാം വാർഡിലും അൻസി ഒമ്പതാം വാർഡിലുമാണ് ജനവിധി തേടുന്നത്. പി.ഡി.പി പഞ്ചായത്ത്​ കമ്മിറ്റി സെക്രട്ടറിയാണ് ഷറഫുദ്ദീൻ. ചിത്രം: AP54 Sharafudeen -ഷറഫുദ്ദീൻ മോനായി ചിത്രം: AP55 Ansi -അൻസി ഷറഫുദ്ദീൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.