കാറും ബൈക്കും തകർത്തു

ചെങ്ങന്നൂർ: തിരുവൻവണ്ടൂർ മഴുക്കീർ പ്രാവിൻകൂടിനു സമീപം കിണാവേലിൽ കെ.വി. സ്കറിയയുടെ വീട്ടിലെ പോർച്ചിൽ കിടന്ന കാറും ബൈക്കുംതകർത്തു. തിങ്കളാഴ്ച പുലർച്ച നാലഗ സംഘമാണ്​ കാറി​ൻെറ ചില്ലും രണ്ട് ടയറും തകർത്തത്​. ബൈക്ക്, ആക്ടീവ എന്നിവ മറിച്ചിട്ടശേഷം സീറ്റ് നശിപ്പിച്ചു. മുൻവശത്തെ പ്രധാന കതക് ആയുധം ഉപയോഗിച്ച് വെട്ടിപ്പൊളിക്കാൻ ശ്രമിച്ചിട്ടുണ്ട്. ബഹളം കേട്ട് വീട്ടുകാർ എഴുന്നേറ്റു ലൈറ്റുകൾ തെളിച്ച്​ ജനാല തുറന്ന് നോക്കുമ്പോഴാണ് നാലഗ സംഘം ഓടി മറയുന്നതായി കണ്ടത്. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.