സ്​ഥാനാർഥികളേ, ഇതി​​െല വരല്ലേ...

ആലപ്പുഴ: കോവിഡ്​ പശ്ചാത്തലത്തിൽ വോട്ട്​ അഭ്യർഥനയുമായി വീട്ടിലേക്ക്​ ആരും വരരുതേയെന്ന്​ കേണപേക്ഷിക്കുകയാണ്​ സക്കരിയ വാർഡിലെ വോട്ടറായ കെ. നാസർ. ആരോഗ്യ​പ്രവർത്തകനും വ്യാപാരിയുമായ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി സക്കരിയ ബസാറി​ൻെറ തെക്കുഭാഗത്തുള്ള വീടിന്​ മുന്നിൽ ബോർഡും തൂക്കി. നഗരസഭയിലേക്ക്​ ഏറ്റവും കൂടുതൽ പേർ മത്സരിക്കുന്ന വാർഡാണിത്​. സ്വതന്ത്രനായി മത്സരിക്കുന്ന ഒരാൾ വോട്ട്​ അഭ്യർഥനയുമായി എത്തിയപ്പോൾ ഞെട്ടിപ്പോയി. ഒന്നും രണ്ടുമല്ല, 15​ പേരാണ്​ വന്നതെന്ന്​ ഹെൽത്ത്​ ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൂടിയായ കെ. നാസർ പറഞ്ഞു. ബോർഡിൽ വിശദീകരിച്ചതുപോലെ, പ്രായമായവരും കുട്ടികളുമുള്ള വീട്ടിലേക്ക്​ ഇത്രയധികം പേർ ഈ അവസരത്തിൽ വരുന്നത്​ ആശാസ്യമല്ല. സ്ഥാനാർഥികൾക്കും പാർട്ടികൾക്കും ഈ നിലപാട്​ അലോസരമുണ്ടാക്കാനിടയുണ്ടെങ്കിലും വിശാല താൽപര്യം മുൻനിർത്തിയാണ്​ അതിന്​ നിർബന്ധിതമായതെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. തൊട്ടടുത്തുള്ള സിവിൽ സ്​റ്റേഷൻ, ലജ്​നത്ത്​ വാർഡുകളിലെയും സ്ഥാനാർഥികളും പിന്തുണ തേടിയെത്തിയതോടെ തനിക്ക്​ ഗത്യന്തരമില്ലാതെ വരുകയായിരു​െന്നന്ന്​ നാസർ വിശദീകരിച്ചു. വിവേകപൂർവം സമ്മതിദാനാവകാശം വി​നിയോഗിക്കുമെന്ന ബോർഡിലെ ഉറപ്പ്​ അദ്ദേഹം ആവർത്തിക്കാനും മറന്നില്ല. APL nasar board സക്കരിയ്യ വാർഡിലെ വോട്ടർ നാസർ വീടിനുമുന്നിൽ പ്രദർശിപ്പിച്ച ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.