പത്രിക സൂക്ഷ്മ പരിശോധന സ്ഥലത്ത്​ തിക്കും തിരക്കും

​േകാവിഡ്​ മാനദണ്ഡങ്ങൾ കാറ്റിൽപറന്നു ചെങ്ങന്നൂർ: നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധനക്ക്​ വെള്ളിയാഴ്​ച ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും വൻ തിരക്കാണ്​ അനുഭവപ്പെട്ടത്. സ്ഥാനാര്‍ഥിക്കൊപ്പം രണ്ടുപേര്‍ക്ക് മാത്രമാണ് വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശിക്കാന്‍ അനുവാദം നൽകിയിട്ടുള്ളത്. എന്നാൽ, നഗരസഭയിലെ 27 വാർഡിലെ മത്സരാർഥികളായ 156 പേരും അവരോടൊപ്പം പ്രവർത്തകരും ആർ.ഡി.ഒ ഓഫിസ് മുറ്റത്ത് തടിച്ചുകൂടിയിരുന്നു. 247 പത്രികയാണ് കഴിഞ്ഞദിവസം സമർപ്പിക്കപ്പെട്ടത്. 400ഓളം പേർ ഇവിടെ സൂക്ഷ്മപരിശോധന ദിവസമായ വെള്ളിയാഴ്​ച ഒരേസമയം ​െചലവഴിച്ചു. സമൂഹ അകലം മറന്ന് മാനദണ്ഡങ്ങൾ ഒക്കെയും അവർ കാറ്റിൽ പറത്തി. ഒന്നുമുതൽ 27 വരെയുള്ള വാർഡിലെ സ്ഥാനാർഥികൾ രാവിലെ 11ന് വരാൻ നിർദേശിച്ചതിനാലാണ് ഒരേസമയം എത്താൻ കാരണമെന്ന് സ്ഥാനാർഥികളും പ്രവർത്തകരും പറഞ്ഞു. ഇത്രയധികം പേർക്കുള്ള ശൗചാലയ സൗകര്യങ്ങൾ ഇവിടെ ഇല്ലാത്തതിനാൽ വനിതകൾ സമീപത്തെ വീടുകളെയും സ്ഥാപനങ്ങളെയും ആശ്രയിക്കേണ്ടി വന്നു. വൈകീട്ട് ആറിനാണ്​ സൂക്ഷ്മ പരിശോധന പൂർത്തിയായത്​. ചിത്രം: AP59 Thirakku ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ പത്രിക സൂക്ഷ്​മപരിശോധനക്ക്​ എത്തിയ സ്ഥാനാർഥികളുടെയും പ്രവർത്തകരുടെയും തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.