സൂക്ഷ്മ പരിശോധന ഇന്ന്; സജ്ജീകരണം ഉറപ്പാക്കി ജില്ല ഭരണകൂടം

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്​ച നടക്കും. കോവിഡ് മാനദണ്ഡം പാലിച്ച്​ അതത് തദ്ദേശ സ്ഥാപനങ്ങളിലെ വരണാധികാരികൾ സൂക്ഷ്മ പരിശോധന നടത്തും. ജില്ല പഞ്ചായത്തിലെ സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുമെന്ന് ജില്ല കലക്​ടർ എ. അലക്സാണ്ടർ അറിയിച്ചു. ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും സൗകര്യപ്രദമായ ഹാളുകളിൽ സൂക്ഷ്മപരിശോധനക്ക്​ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്​. പരിശോധനക്ക്​ മുന്നോടിയായി ഹാളുകള്‍ അണുമുക്തമാക്കും. സൂക്ഷ്മപരിശോധന വേളയില്‍ ഓരോ വാര്‍ഡിലെയും സ്ഥാനാർഥിയടക്കം മൂന്നുപേർക്കാണ് പ്രവേശനം. ഒരുസമയത്ത് ഹാളിനുള്ളില്‍ പരമാവധി 30 പേര്‍ മാത്രമേ പാടുള്ളൂ. വരണാധികാരികളും സ്ഥാനാർഥികളും കോവിഡ് പ്രതിരോധ മുന്‍കരുതൽ ഉറപ്പാക്കണമെന്നും ജില്ല കലക്ടർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ വിവരം ലഭ്യമാക്കാത്തവർക്കെതിരെ നടപടി ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോലിക്ക് നിയോഗിക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരം ഇ-ഡ്രോപ് സോഫ്റ്റ്‌ വെയർ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നതിന് വിവരം കൈമാറിയിട്ടും നൽകാത്ത സ്ഥാപനമേധാവിക്കെതിരെ നപടിയെടുക്കുമെന്ന്​ ജില്ല കലക്ട​ർ അറിയിച്ചു. വെള്ളിയാഴ്​ച രാവിലെ 11നുമുമ്പ്​ വിവരങ്ങൾ ഹാജരാക്കാത്തവർക്കെതിരെയാണ്​ നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.