ശാസ്ത്രപഥം വെബിനാർ പരമ്പരക്ക്​ തുടക്കം

തുറവൂർ: സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ശാസ്ത്രപഥം വെബിനാർ തുടങ്ങി. എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ എ. സിദ്ദീഖ് വെബിനാർ ഉദ്ഘാടനം ചെയ്തു. 'ശാസ്ത്രം നിത്യജീവിതത്തിൽ' വിഷയത്തിൽ അധ്യാപികയായ ഡി. ദീപ ക്ലാസെടുത്തു. ജില്ല പ്രോഗ്രാം ഓഫിസർമാരായ ഡി.എം. രജനീഷ്, എം. ഷുക്കൂർ, ഡി. സുധീഷ് ബി.പി.സി ശ്രീജ ശശിധരൻ, ട്രെയിനർ അനിൽ ബി. കുമാർ എന്നിവർ സംസാരിച്ചു. വിവിധ സ്‌കൂളുകളിൽനിന്നായി 50 കുട്ടികൾ പങ്കെടുത്തു. പരമ്പരയിലെ നാല്​ തുടർ പ്രഭാഷണങ്ങൾ അടുത്ത ആഴ്ച നടക്കും. വൈദ്യുതി മുടക്കം മണ്ണഞ്ചേരി: മുഹമ്മ വൈദ്യുതി സെക്​ഷനിലെ അമ്പലക്കടവ്, തറമൂട് ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ ആറുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. യു.ഡി.എഫ് എൻ.എസ്.എസിനെ ഒഴിവാക്കിയതായി പരാതി കുട്ടനാട്: കുട്ടനാട്ടിൽ യു.ഡി.എഫ് എൻ.എസ്.എസിനെ പൂർണമായി ഒഴിവാക്കിയതായി പരാതി. കുട്ടനാട്ടിലെ നാലുപഞ്ചായത്തിലെ യു.ഡി.എഫ് സീറ്റുകളിൽ എൻ.എസ്.എസിന് പ്രാതിനിധ്യമില്ല. ചമ്പക്കുളം, എടത്വ, മുട്ടാർ, രാമങ്കരി പഞ്ചായത്തുകളിലെ യു.ഡി.എഫ് പാനലിൽ ഒരുനായർ സ്ഥാനാർഥിയെപോലും ഉൾപ്പെടുത്തിയിട്ടില്ല. എൻ.എസ്.എസ് താൽപര്യങ്ങളെ യു.ഡി.എഫ് പൂർണമായും തഴഞ്ഞതിൽ കരയോഗ-യൂനിയൻ പ്രതിനിധികൾക്കിടയിൽ അമർഷമുണ്ട്. കഴിഞ്ഞ ലോക്‌സഭ ​െതരഞ്ഞെടുപ്പിൽ പിന്തുണ നൽകിയിട്ടും അവഗണന കുട്ടനാട്ടിൽ ചർച്ചയായിട്ടുണ്ട്. നാല് പഞ്ചായത്തിലുമായി ആകെ 54 വാർഡാണുള്ളത്. നായർ ഭൂരിപക്ഷ മേഖലകളിൽപോലും സമുദായത്തെ തഴഞ്ഞിരിക്കുകയാണ്. എന്നാൽ, എൻ.ഡി.എ, എൽ.ഡി.എഫ് സംവിധാനങ്ങൾ പ്രാതിനിധ്യം നൽകിയിട്ടുമുണ്ട്. എൽ.ഡി.എഫി​ൻെറ ഘടകകക്ഷിയായ ജനാധിപത്യ കേരള കോൺഗ്രസ് രാമങ്കരി പഞ്ചായത്തിൽ ഒരുനായർ സ്ഥാനാർഥിയെതന്നെ നിർത്തിയിട്ടുണ്ട്. നേരത്തെയും ഇതേ പഞ്ചായത്തിൽ ഒരുവാർഡിൽപോലും നായർ പ്രാതിനിധ്യമില്ലാതിരുന്നത് യൂനിയൻതലത്തിൽ ചർച്ചയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.