എത്ര നല്ല നടക്കാത്ത സ്വപ്​നം

ആലപ്പുഴ: മാലിന്യങ്ങൾ നിക്ഷേപിക്കാനുള്ള കേന്ദ്രമായി മാറിയ വഴിച്ചേരിയിലെ ആധുനിക അറവുശാല നഗരത്തി​ൻെറ തകർന്ന സ്വപ്​നത്തി​ൻെറ പ്രതീകമായിട്ട്​ വർഷങ്ങൾ പിന്നിടുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അറവുശാലയുടെ നവീകരണം. എന്നാൽ, അറവുശാലയുടെ നവീകരണത്തിന് എസ്​റ്റി​േമറ്റ്​ തയാറാക്കാൻ ഏജൻസിയെ ഏൽപ്പിച്ചത് മാത്രമുള്ള ജോലികളെ പൂർത്തിയാക്കിയിട്ടുള്ള​ുവെന്ന്​ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കു​ഞ്ഞുമോൻ പറയുന്നു. ഒരുകോടി രൂപ മുടക്കി 2006 ല്‍ ഉദ്ഘാടനം കഴിഞ്ഞ നഗരസഭയുടെ ആധുനിക അറവുശാല ഇപ്പോള്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ജീര്‍ണാവസ്ഥയിലാണ്. അറവുമാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് സ്വീകരിച്ച പദ്ധതികള്‍ പരാജയപ്പെട്ടതുമൂലമാണ് അറവുശാല അടച്ചുപൂട്ടിയത്. കശാപ്പിന് വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കല്‍, കാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം, നൂതന മാലിന്യ സംസ്‌കരണം എന്നിവ നടപ്പിലാക്കിയെങ്കിലും ആഴ്ചകളുടെ ആയുസ്സ് മാത്രമാണ് അറവുശാലക്ക്​ ഉണ്ടായത്. സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ സില്‍ക്കാണ് അറവുശാല നിര്‍മാണത്തി​ൻെറ കരാര്‍ ഏറ്റെടുത്തിരുന്നത്. മാലിന്യം സംസ്‌കരിക്കുന്നതിന് സ്ഥാപിച്ച പദ്ധതികളില്‍ വന്ന പാളിച്ചയാണ് അറവുശാല അടച്ചുപൂട്ടാന്‍ കാരണമായത്. തുടക്കത്തില്‍ ഒരേ സമയം 50 കാലികളെ കശാപ്പ് ചെയ്യാനും മാലിന്യം സംസ്‌കരിക്കുന്നതിനുമുള്ള സൗകര്യമാണ് തയാറാക്കിയത്. എന്നാല്‍, ദിവസേന 150 കാലികളെ വരെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയത് പ്രതിസന്ധിക്ക് കാരണമായി. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് നഗരസഭ പണം ചെലവഴിച്ചിരുന്നു. എന്നാല്‍, മാലിന്യ സംസ്‌കരണത്തില്‍ വന്ന തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.