കയർ തൊഴിലാളികളിൽ ശ്വാസകോശ രോഗങ്ങൾ വ്യാപകം

ആലപ്പുഴ: കയർ തൊഴിലാളികൾക്കിടയിൽ നീണ്ടുനിൽക്കുന്ന ശ്വാസകോശ രോഗങ്ങൾ വ്യാപകമാകു​െന്നന്ന് ആലപ്പുഴ മെഡിക്കൽ കോളജ്​ ആശുപത്രിയിലെ ശ്വാസകോശ അലർജി ആസ്ത്​മ വിഭാഗം അഡീഷനൽ പ്രഫസർ ഡോ. പി.എസ്. ഷാജഹാൻ പറഞ്ഞു. തൊഴിലിടങ്ങളിലെ പൊടിയും പുകപടലങ്ങളും രാസവസ്തുക്കളുടെ സാന്നിധ്യവുമാണ് ഇതിന് കാരണം. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷ​ൻെറയും വെൽനെസ് ഫൗണ്ടേഷ​ൻെറയും നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സി.ഒ.പി.ഡി ദിനാചരണ വെബിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെബിനാർ എറണാകുളം എസ്.എൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പുഷ്പലത ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കെ.നാസർ അധ്യക്ഷത വഹിച്ചു. വെൽനെസ് ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ ഹുസൈൻ ചെറുതുരുത്തി സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.